നാദാപുരം: (nadapuram.truevisionnews.com) വിദ്യാർഥികൾക്ക് വായനയുടെ പ്രാധാന്യം മനസിലാക്കികൊടുക്കാൻ സാധിച്ചാൽ കലാലയ ജീവിതം കൂടുതൽ ധന്യമാകുമെന്ന് സാഹിത്യകാരൻ പി. സുരേന്ദ്രൻ പറഞ്ഞു.
പേരോട് എം ഐ എം ഹയർസെക്കൻഡറി സ്കൂളിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എം ഐ എം ലിറ്ററേച്ചർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.



സംസ്ഥാനത്തെ സ്‌കൂളിൽ അധ്യാമായിട്ടാണ് ഇത്തരമൊരു ലിറ്ററേച്ചർ ഫെസ്‌റ്റിവെൽ നടത്തുന്നത്. ഇത്തരം പരിപാടികൾ വിദ്യാർഥികൾക്കും പൊതുസമൂഹത്തിനും ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സ്കൂൾ മാനേജർ പി.ബി. കുഞ്ഞമ്മദ് ഹാജി അധ്യക്ഷനായി.ഡോക്യുമെൻ്ററി സംവിധായകൻ അഷ്‌റഫ് തൂണേരി,പ്രിൻസിപ്പൾ ഏ.കെ. രഞ്ജിത്ത്, ബംഗ്ലത്ത് മുഹമ്മദ് , ടി.കെ. അബ്ബാസ്, മുഹമ്മദ് പുറമേരി , കെ. അബ്ദുൽജലീൽ, പി.കെ. മുഹമ്മദ് , എൻ.വി. ഹാരിസ്, മുഹമ്മദ് മേച്ചേരി , സമീർ പനോളി , റൈസ എടച്ചേരി , ഇസ്മായിൽ വാണിമേൽ , നാസർ കൊടോളി, ഏ. ടി. റഹൂഫ് എന്നിവർ സംസാരിച്ചു. ഇസ്‌മായിൽ നാദാപുരത്തിൻ്റെ ഗാനവിരുന്നുമുണ്ടായിരുന്നു
MIM Literature Festival, P. Surendran, Perode MIM Higher Secondary












































