തൂണേരി : (nadapuram.truevisionnews.com) എല്ലാ മനുഷ്യര്‍ക്കും തുല്യരായി ജീവിക്കാനുള്ള സാഹചര്യമൊരുക്കുകയെന്നത് സര്‍ക്കാറിന്റെ പ്രഖ്യാപിത നയമാണെന്ന് തൊഴില്‍-വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മികച്ച സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനും സേവനങ്ങളെല്ലാം വീട്ടുപടിക്കല്‍ എത്തിക്കാനും സര്‍ക്കാറിന് സാധിച്ചു. കായിക മേളയില്‍ സ്വര്‍ണ മെഡല്‍ നേടിയ കുട്ടികളില്‍ വീടില്ലാത്തവര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് വീട് വെച്ചു നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



എംഎല്‍എയുടെ ആസ്തി വികസന ഫണ്ടും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം നിര്‍മിച്ചത്. ചടങ്ങില്‍ ഇ കെ വിജയന്‍ എംഎല്‍എ അധ്യക്ഷനായി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, വൈസ് പ്രസിഡന്റ് ടി കെ അരവിന്ദാക്ഷന്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ കെ ഇന്ദിര, രജീന്ദ്രന്‍ കപ്പള്ളി, ബിന്ദു പുതിയോട്ടില്‍, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
അഡ്വ. വി ജ്യോതിലക്ഷ്മി, എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ പത്മിനി ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി ജിമേഷ്, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി എം സുമേഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Thuneri Block Office Building, inaugurated by Minister V. Sivankutty












































