നാദാപുരം: (nadapuram.truevisionnews.com) ഇ.കെ വിജയൻ എം.എൽ. എ യുടെ ഫണ്ടിൽ നിന്നും കല്ലാച്ചി ഐ. എച്ച്.ആർ.ഡി. കോളേജിൽ അഞ്ച് ലക്ഷം രൂപ ചെലവിൽ അനുവദിച്ച പതിനഞ്ച് കമ്പ്യൂട്ടർ അനുവദിച്ചു. കോളേജ് യൂണിയൻ ചെയർമാൻ ശ്രീഹരി കെ. യ്ക്ക് ഇ.കെ.വിജയൻ എം.എൽ.എ കമ്പ്യൂട്ടറുകൾ കൈമാറി.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഖിലമര്യാട്ട് , ബ്ലോക്ക് പഞ്ചായത്ത് സാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ മാരായ രജീന്ദ്രൻ കപ്പള്ളി, ബിന്ദുപുതിയോട്ടിൽ,, ഗ്രാമ പഞ്ചായത്ത് മെംബർമാരായ ഏ ദിലീപൻ, നിഷമനോജ്, എം.സി. സുബൈർ, പ്രിൻസിപ്പൽ ഒ.വി. അശോകൻ,പി.ടി.എ പ്രസിഡൻ്റ് എ.കെ. രവീന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി അനഘ കെ.ടി. പങ്കെടുത്തു.
E.K. Vijayan M.L.A Kallachi I. HRD Computer


                    
                    










                    





















                                








