നാദാപുരം : (nadapuram.truevisionnews.com) ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇയ്യംകോട് രണ്ടാം വാർഡിൽ 70 ലക്ഷം രൂപാ ചെലവിൽ നിർമ്മാണം നടത്തിയ ആറ് റോഡുകൾ തുറന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു . വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു .
പോയി മഠത്തിൽ കാച്ചേരികണ്ടി റോഡ് ,തോടെന്റവിട വിളക്കനകുന്നത്ത് റോഡ് , ഇയ്യംകോട് മദ്രസ റോഡ്, ഇയ്യംകോട് പ്ലേ ഗ്രൗണ്ട് ഗ്രൗണ്ട് , പുത്തൻപീടികയിൽ അംഗനവാടി റോഡ്, തയ്യുള്ളതിൽ പുത്തൻ കൊയിലോത്ത് റോഡ് എന്നിവയാണ് ഉത്ഘാടനം ചെയ്യപ്പെട്ടത് . ഗ്രാമ പഞ്ചായത്ത് മെമ്പർ പി പി വാസു ,വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി ,മഠത്തിൽ അബ്ദുള്ള, അബൂ കാപ്പാരോട്ട്, അസീസ് ഇ പി, മൊയ്‌ദു കോട്കണ്ടി,അജയൻ പി പി,പി കെ സമീർ എന്നിവർ സംബന്ധിച്ചു.
Inauguration of six roads in Iyyamcode, Grama Panchayat People's Planning Project, Grama Panchayat President V.V. Muhammadali












































