എടച്ചേരി: ( nadapuram.truevisionnews.com) കെ.എസ്.എസ്.പി.യു (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ) എടച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ വാർഷിക കുടുംബ സംഗമം നരിക്കുന്ന് യു.പി. സ്കൂളിൽ വെച്ച് നടന്നു.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ. അരവിന്ദാക്ഷൻ സംഗമം ഉദ്ഘാടനം ചെയ്തു. പെൻഷൻകാർക്ക് വേണ്ടിയുള്ള ക്ഷേമ പ്രവർത്തനങ്ങളിൽ സംഘടന വഹിക്കുന്ന പങ്ക് അദ്ദേഹം പ്രശംസിച്ചു. കെ.എസ്.എസ്.പി.യു. നേതാവ് കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു.



കെ.ഹേമചന്ദ്രൻ,ടി. പീതാംബരൻ, കെ.കെ. പുരുഷൻ,ഇ.കെ ശങ്കര വർമ്മരാജ പി ലക്ഷ്മി, കെ രമേശൻ, കെ ബാലൻ ഹരിത,എം.പി ശ്രീധരൻ, വി.ശശിന്ദ്രൻ, പൊയേന്നേരി കുഞ്ഞിരാമൻ നമ്പ്യാർ, സി കെ അബ്‌ദുള്ള, കെ. ഹരീന്ദ്രൻ,കെ കെ. കുഞ്ഞിരാമൻ, കെ രാജൻ തുടങ്ങിയവർ പ്രസംഗിച്ചു. പെൻഷൻ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. കലാപരിപാടിയിൽ പങ്കെടുത്തവർക്ക് ഉപഹാരങ്ങൾ നൽകി.
KSSPU held a family reunion in Edachery












































