Nov 3, 2025 01:52 PM

വളയം: ( nadapuram.truevisionnews.com) നഗരശോഭയോടെ രണ്ടര കോടി രൂപ ചെലവിൽ സൗന്ദര്യവൽക്കരിച്ച വളയം അങ്ങാടിക്ക് തൊട്ടുപിന്നാലെ നാടിന്റെ മറ്റൊരു സ്വപ്നംകൂടി ഇന്ന് യാഥാർഥ്യമാവുകയാണ്. വർഷങ്ങളായി താത്കാലികമായി പ്രവർത്തിച്ചിരുന്ന വളയം ഗവൺമെന്റ് ഐ.ടി.ഐക്ക് വേണ്ടി 10 കോടി രൂപ ചെലവിൽ നിർമ്മിച്ച അത്യാധുനിക ബഹുനില കെട്ടിടം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നാടിന് സമർപ്പിക്കും.

കാലാനുസൃതമായ പുതിയ തൊഴിൽ മേഖലകളിൽ പരിശീലനം നൽകി സംസ്ഥാനത്തെ ഐ ടി ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ആവശ്യമായ നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി നടക്കുന്ന ഉദ്ഘാന ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിൽ നാദാപുരം നിയോജക മണ്ഡലം എം എൽ ഇ കെ വിജയൻ അധ്യക്ഷനാകും.

V. Sivankutty to dedicate Rs. 10 crore ITI building to the nation today

Next TV

Top Stories










//Truevisionall