നാദാപുരം: (nadapuram.truevisionnews.com) കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ നാദാപുരം നിയോജക മണ്ഡലത്തിൽ എംഎസ്എഫ് വീണ്ടും കരുത്ത് തെളിയിച്ചു. മണ്ഡലത്തിലെ 12 കോളേജുകളിലും എംഎസ്എഫ് സ്ഥാനാർത്ഥികൾ ഉജ്ജ്വല വിജയമാണ് നേടിയത്.
നാദാപുരത്തെ വിദ്യാർത്ഥി രാഷ്ട്രീയം തങ്ങളുടെ കൈകളിലുറപ്പിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ടാണ് എംഎസ്എഫ് മുന്നേറ്റം. മണ്ഡലത്തിലെ നാദാപുരം ഗവൺമെൻ്റ് കോളേജിലും ടി.ഐ.എം. ട്രെയിനിങ് കോളേജിലും യു.ഡി.എസ്.എഫ്. മുന്നണിയായിട്ടാണ് എംഎസ്എഫ് മത്സരിച്ചത്. എന്നാൽ, മറ്റ് പത്ത് കോളേജുകളിൽ എംഎസ്എഫ് ഒറ്റയ്ക്ക് മത്സരിച്ച് വിജയം കൈവരിച്ചു.
ഗവൺമെൻറ് കോളേജിൽ 17ൽ 16 സീറ്റും യുഡിഎസ് എഫിന് ലഭിച്ചു. പുളിയാവ് നാഷണൽ കോളേജിൽ ആകെയുള്ള 20 സീറ്റിലും എംഎസ്എഫ് തനിച്ച് വിജയിച്ചു. പശുക്കടവ് സെൻ്റ് ബെനഡിക്‌ട് കോളേജ് യൂണിയൻ എം എസ് എഫ് പിടിച്ചു. നാദാപുരം എം ഇ ടി കോളേജിലെ എല്ലാ സീറ്റുകളിലും എംഎസ്എഫ് ഉജ്ജ്വല വിജയം നേടി. ടി ഐ എം ട്രെയിനിങ് കോളേജിലും എല്ലാ സീറ്റും യുഡിഎസ്എഫ് മുന്നണി കരസ്ഥമാക്കി.
Content Highlight: MSF wins resounding victory in Nadapuram in Calicut Union elections



































.jpeg)


.jpeg)






