#Latest News #Shigella #Edachery Panchayat
എടച്ചേരി : ( nadapuram.truevisionnews.com ) ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എടച്ചേരി പഞ്ചായത്തിൽ വിപുലമായ പദ്ധതികൾക്ക് പഞ്ചായത്തിൽ നടന്ന സ്കൂൾ അധികൃ തരുടെയും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും ആശ പ്രവർത്തകരുടെയും പഞ്ചായത്ത് മെമ്പർമാർ ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു.
എല്ല സ്കൂളുകളിലും കുട്ടികൾക്കും മാതാപിതാക്കൾക്കുമുള്ള ബോധവത്കരണം ശക്തമാക്കുo. പുറമെ നിന്ന് വാങ്ങുന്ന ഭക്ഷണം നിരുത്സാഹപ്പെടുത്തും കുടിവെള്ള സ്രോതസ്സുകൾ കൃത്യമായ ഇടവേളകളിൽ ക്ലോറിനേഷൻ ചെയ്യുന്നത് ഉറപ്പു വരുത്തും സ്കൂൾ അംഗൻവാടി പാചകത്തൊഴിലാളികൾക്ക് പ്രത്യേക ബോധവത്കരണം.
അതിഥി തൊഴിലാളികളുടെ താമസ സ്ഥലം തട്ടുകടകൾ ഹോട്ടൽ, പാചകപ്പുരകൾ എന്നിവയുടെ പരിശോധന ശക്തമാക്കും . ആവശ്യമായ നോട്ടീസ് തയ്യാറാക്കും.പഞ്ചായത്ത് പ്രസിഡന്റ് ടി.വി ഗോപാലൻ മാസ്റ്റർ ആദ്യക്ഷതവഹിച്ച യോഗത്തിൽ ജെ.എച്ച് ഐ മധു നടുക്ലോത് പദ്ധതി വിശദീകരിച്ചു അസിസ്റ്റന്റ് സെക്രട്ടറി ജഗദീഷ് സ്വാഗതം ആശംസിച്ചു.
വിവിധ സ്കൂളുകളെ പ്രതിനിധീകരിച്ചു നിജിത്ത് മാസ്റ്റർ, പ്രമീള ടീച്ചർ, ബിന്ദു ടീച്ചർ നിഷ ടീച്ചർ, നിർമൽ മാസ്റ്റർ സിൽജ ടീച്ചർ എന്നിവരും പൊതു കാര്യങ്ങളെ സംബന്ധിച്ച് മെമ്പർ മാരായ രാമചന്ദ്രൻ, സുനില എന്നിവരും ആശ പ്രവർത്തകരായ ഷൈജ വിനീത ആശാലത എന്നിവരും സംസാരിച്ചു.
Content Highlight: Edachery Panchayat has formulated extensive action plans to combat Shigella



























.jpeg)


.jpeg)






