അഭിമാന നിറവിൽ; എ.കെ രഞ്ജിത്തിന് ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം

അഭിമാന നിറവിൽ;  എ.കെ രഞ്ജിത്തിന് ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം
Oct 13, 2025 08:02 PM | By Athira V

നാദാപുരം: ( nadapuram.truevisionnews.com) ദേശീയ വികസന ഏജൻസിയായ ഭാരത് സേവകസമാജിന്റെ ദേശീയ പുരസ്കാരം എ കെ രഞ്ജിത്തിന്. വിവിധ മേഖലകളിൽ മികവ് തെളിയിക്കുന്നവർക്ക് നൽകുന്ന പുരസ്കാരമാണിത്. വിദ്യാഭ്യാസം, സാഹിത്യം കലാമേഖലകളിലെ പ്രവർത്തനങ്ങൾക്കാണ് അവാർഡ്.

തിരുവനന്തപുരം കവടിയാർ സദ്ഭാവന ഭവനിൽ വച്ച് നടന്ന ചടങ്ങിൽ ബി.എസ് എസ് അഖിലേന്ത്യ ചെയർമാൻ ബി. എസ് ബാലചന്ദ്രനിൽ നിന്നും അവാർഡ് സ്വീകരിച്ചു. നാദാപുരം പേരോട് എം ഐ എം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആണ്. ആനുകാലികങ്ങളിൽ ലേഖനങ്ങൾ, കവിതകൾ ഗാനനിരൂപണം എന്നിവ എഴുതുന്നു.

എസ്കലേറ്റർ സമവാക്യങ്ങൾ എന്നീ രണ്ട് കവിത സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.രഞ്ജിത്തിന്റെ കവിതകളിൽ കാലത്തിന്റെ വേവലാതികളെ വാക്കുകളിൽ പിടിച്ചെടുക്കാനുള്ള ശ്രമമുണ്ടെന്നും ഉൽക്കണ്ട കൾ അവയുടെ വ്യാകരണം തേടുകയാണ് ഈ കവിതകളിലെന്നും സച്ചിദാനന്ദൻ അഭിപ്രായപ്പെടുന്നു.

ആകാശവാണി കോഴിക്കോട് നിലയത്തിനു വേണ്ടി ലളിതഗാനങ്ങൾ ഉത്സവ ഗാനങ്ങൾ എന്നിവ എഴുതുന്നു.ദലമർമ്മരം ശോശന്നപ്പൂക്കൾ, മുറിവേറ്റുവോ കാലമേ, വായിച്ചാൽ വളരും, പടിഞ്ഞാറ് മാനത്ത്, കലോത്സവ ഗാനങ്ങൾ തുടങ്ങിയ നിരവധി സംഗീത ആൽബങ്ങളിൽ ഗാന രചന നിർവഹിച്ചു.

ചൂട്ട് എന്ന സിനിമയ്ക്ക് വേണ്ടി ഗാനരചന നിർവഹിച്ചിട്ടുണ്ട് സിത്താര കൃഷ്ണകുമാർ അഫ്സൽ എന്നിവർ എന്നിവർ പാടിയ മഴയുറങ്ങാത്ത രാത്രി, ഉദയമരുളും അരുണകിരണം തുടങ്ങിയ ഗാനങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. യൂണിവേഴ്സിറ്റി, സ്കൂൾ കലോത്സവങ്ങൾക്കായി ലളിതഗാനങ്ങൾ ദേശഭക്തിഗാനങ്ങൾ സംഘഗാനങ്ങൾ എന്നിവ എഴുതുന്നു.

സരയൂ നദിയുടെ പുളിനങ്ങൾ പുൽകി, മലയ കുങ്കുമം മാറിൽ ചാർത്തും,വാകപ്പൂമര കൊമ്പിലിരുന്നേതോ, മായ്ച്ചാലും മായാത്ത ഓർമ്മകളെ,ഗന്ധമാദന ഗിരിനിരയിൽ,തുടങ്ങിയ ഗാനങ്ങൾ കലോത്സവങ്ങളിലെ വിദ്യാർഥികളുടെ പ്രിയപ്പെട്ട ഗാനങ്ങളാണ്. ലഹരി വിരുദ്ധ ഡോക്യുമെന്ററി ആയ അമൃതംഗമയ, മരിച്ചിട്ടും നാമെന്തിനാണ് ഇവരെ മഴയത്ത് നിർത്തുന്നത് എന്നിവയുടെ രചനയും ശബ്ദവും നൽകി. കർണാടക സംഗീതം വായ്പ്പാട്ടിൽ ചെന്നൈ ഗവൺമെന്റിന്റെ എം ജി ടി ഇ ഹയർ ഗ്രേഡ് ലഭി ച്ചിട്ടുണ്ട്.

ചലച്ചിത്ര ഗാനരചനയ്ക്കുള്ള ദൃശ്യപൗർണമി പുരസ്കാരം ഒഎൻവി കുറുപ്പ് കാവ്യ കൈരളി പുരസ്കാരം സർഗ്ഗ ശ്രേഷ്ഠ പുരസ്കാരം ഡോക്ടർ ബി ആർ അംബേദ്കർ നാഷണൽ ഫെലോഷിപ്പ് അവാർഡ് എന്നിവ നേടിയിട്ടുണ്ട്. പുറമേരി മുതുവടത്തൂർ സ്വദേശിയാണ്.

A.K. Ranjith receives Bharat Sevak Samaj National Award

Next TV

Related Stories
ജി സി ഐ സംസ്ഥാന കലാ-കായിക മേള  വളയത്ത്: സ്വാഗതസംഘം രൂപീകരിച്ചു

Oct 13, 2025 11:01 PM

ജി സി ഐ സംസ്ഥാന കലാ-കായിക മേള വളയത്ത്: സ്വാഗതസംഘം രൂപീകരിച്ചു

ജി സി ഐ സംസ്ഥാന കലാ-കായിക മേള വളയത്ത്: സ്വാഗതസംഘം...

Read More >>
സ്വപ്ന പാത; ആറ്റുപുറത്ത് റോഡ് ഉദ്ഘാടനം ചെയ്തു

Oct 13, 2025 08:06 PM

സ്വപ്ന പാത; ആറ്റുപുറത്ത് റോഡ് ഉദ്ഘാടനം ചെയ്തു

ആറ്റുപുറത്ത് റോഡ് ഉദ്ഘാടനം ചെയ്തു...

Read More >>
നാളത്തെ വളയം; പരിഷത്ത് വികസന പത്രിക പ്രകാശനം ചെയ്തു

Oct 13, 2025 07:57 PM

നാളത്തെ വളയം; പരിഷത്ത് വികസന പത്രിക പ്രകാശനം ചെയ്തു

പരിഷത്ത് വികസന പത്രിക പ്രകാശനം...

Read More >>
കല്ലാച്ചിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയറിന് തീപിടിച്ചു

Oct 13, 2025 12:18 PM

കല്ലാച്ചിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയറിന് തീപിടിച്ചു

കല്ലാച്ചിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയറിന്...

Read More >>
 'അച്ചാർ ചലഞ്ച്'; ഇരിങ്ങണ്ണൂർ ഹയർസെക്കന്ററി സ്‌കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ വീട് നിർമാണത്തിന് 2 ലക്ഷം സമാഹരിച്ചു

Oct 13, 2025 11:49 AM

'അച്ചാർ ചലഞ്ച്'; ഇരിങ്ങണ്ണൂർ ഹയർസെക്കന്ററി സ്‌കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ വീട് നിർമാണത്തിന് 2 ലക്ഷം സമാഹരിച്ചു

ഇരിങ്ങണ്ണൂർ ഹയർസെക്കന്ററി സ്‌കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ വീട് നിർമാണത്തിന് 2 ലക്ഷം...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall