വാണിമേൽ: ( nadapuram.truevisionnews.com) പേരാമ്പ്രയിലെ കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ ദുരൂഹത ആരോപിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജാഫര്‍ വാണിമേൽ. എം പി യെ പരിക്കേല്‍പ്പിച്ചു എന്ന വ്യാജ വാര്‍ത്തയുണ്ടാക്കി സംസ്ഥാനത്ത് അക്രമം ഉണ്ടാക്കുകയായിരുന്നു കോണ്‍ഗ്രസ് ലക്ഷ്യമെന്ന് പരാതിയില്‍ പറയുന്നു. എം പി രാഷ്ട്രീയ ലാഭത്തിന് വേണ്ടി പ്രവര്‍ത്തകരെ അക്രമത്തിന് പ്രേരിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.



പരാതിയിൽ പറയുന്നതിങ്ങനെ:
"10-10-2025 ന് വടകര റൂറൽ പരിധിയിലെ പേരാമ്പ്ര ടൗണിൽ വടകര പാർലമെന്റ് മ ണ്ഡലം എം.പി എന്ന പദവിയിലിരിക്കുന്ന വ്യക്തി, രാഷ്ട്രീയ ലാഭത്തിനുവേണ്ടി വ്യാജ മായി തെളിവുണ്ടാക്കി നിയമം ലംഘിക്കുകയും, പൊതുജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്‌തതിലൂടെ സംസ്ഥാനത്ത് മുഴുവൻ ക്രമസമാധാന ലംഘന മുണ്ടാകുകയും സർക്കാറിന് വൻ സാമ്പത്തി നഷ്ട്‌ടം ഉണ്ടാക്കുകയും ചെയ്തിരിക്കു കയാണ്.
പേരാമ്പ്ര ടൗണിൽ യു ഡി എഫ് നടത്തിയ സമരത്തിനിടെ അക്രമാസക്തരായ പ്രവർത്തകരെ പിരിച്ചുവിടാ ൻ പോലീസ് നടത്തിയ ഗ്രാനേഡ് പ്രയോഗത്തിൽ വടകര പാർലമെൻ് മണ്ഡലം എം പി ഷാഫി പറമ്പിലിന് അസ്വസ്ഥതയുണ്ടാകുകയും അദ്ദേഹം മുഖം കഴുകുന്നതിനിടെ കൂടെയുണ്ടായിരുന്ന മറ്റൊരാൾ ചുവപ്പ് മഷി ഒഴിച്ച വെള്ളതുണി നൽകുകയും എം പി പോലീസ് മർദ്ദനത്തിൽ മൂക്കിന് ഗുരുതരമായി പരിക്കേറ്റതായി ചിത്രീകരിച്ചാണ് സംസ്ഥാനം മുഴുവൻ കലാപം സൃഷ്ടിക്കാൻ ശ്രമം നടത്തിയെന്ന് ന്യായമായും വിശ്വസിക്കുന്നു.
കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിൽ വെച്ച് ശ്രീ ഷാഫി പറമ്പിൽ എം.പി ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയതായി വാർത്തകൾ പ്രചരിക്കുന്നുണ്ട്. യഥാർത്ഥത്തിൽ ഇത് അദ്ദേഹത്തിന് നേരത്തേ മൂക്കിലുണ്ടായിരുന്ന ദശ നീക്കം ചെയ്യുന്നതുമായി (Nasal Polyp removal or Septoplasty) ബന്ധപ്പെട്ട ശസ്ത്രക്രിയയോ മൂക്കിന്റെ പാലം വളഞ്ഞതിനുള്ള (Deviated Septum) Septoplasty ശസ്ത്രക്രിയയോ മൂക്കിന്റെ രൂപമാറ്റം വരുത്താനുള്ള Rhinoplasty ശസ്ത്രക്രിയയോ Septoplasty യും Rhinoplasty യും ഒന്നിച്ചുള്ള Rhinoseptoplasty ശസ്ത്രക്രിയയോ ആവാനോ അല്ലെങ്കിൽ ഗൂഢാലോചനയുടെ ഭാഗമായി അനാവശ്യമായി ചെയ്ത ശസ്ത്രക്രിയയോ ആയി പോലീസ് മർദ്ദനമേറ്റതിനെ തുടർന്നുള്ള അടിയന്തര ചികിത്സയായി ചിത്രീകരിച്ച് ചെയ്തതും ആവാനാണ് സാധ്യത എന്ന് ന്യായമായും വിശ്വസിക്കേണ്ടിയിരിക്കുന്നു.
കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിലെ മെഡിക്കൽ രേഖകൾ മെ ഡിക്കൽ വിദഗ്ദരുടെ (The medical expert) സഹായത്തോടെ പരിശോധിച്ചു ഏത് അസുഖത്തിനുള്ള ചികിൽസയാണ് നടത്തിയതെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണം.''
(1) പരിക്കില്ലാതെ പരിക്കേറ്റതായി പ്രചരിപ്പിക്കൽ:
(2) വ്യാജ തെളിവുണ്ടാക്കൽ (BNS 204): പരിക്കില്ലാത്ത സാഹചര്യത്തിൽ, കൃത്രിമ രക്തക്കറ ഉപയോഗിച്ച് വ്യാജമായ ശാരീരിക പരിക്കിൻ്റെ തെളിവുണ്ടാക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തു.
(3) തെറ്റായ വിവരം നൽകൽ (BNS 225): ഈ വ്യാജ പരിക്ക് പോലീസ് അതിക്രമം മൂല മുണ്ടായതാണെന്ന് അധികാരികളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു.
(4) അക്രമത്തിനും കലാപത്തിന് പ്രേരിപ്പിക്കൽ (BNS 187): വ്യാജമായ ദൃശ്യങ്ങളിലൂ ടെ ജനവികാരം ആളിക്കത്തിക്കുകയും, കേരളം മുഴുവൻ അക്രമങ്ങളോടുകൂടിയ പ്രതിഷേധങ്ങൾ നടത്തുന്നതിന് പ്രവർത്തകരെ പ്രേരിപ്പിക്കുകയും ചെയ്തു.
(5) ക്രമസമാധാന ലംഘനം: ഈ അക്രമങ്ങൾ സംസ്ഥാനത്തെ ക്രമസമാധാനം തക ർക്കുന്നതിനും പൊതുജനജീവിതം സ്‌തംഭിപ്പിക്കുന്നതിനും കാരണമായി.
(6) സർക്കാരിന് വൻ സാമ്പത്തിക നഷ്ടം: പൊതുമുതൽ നശിപ്പിക്കൽ (Prevention of Damage to Public Property Act): ഈ പ്രതിഷേധങ്ങളിൽ പൊതുമുതലിന് വൻ തോതിൽ നാശനഷ്ടം സംഭവിക്കുകയും, അത് വഴി സർക്കാരിന് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്‌ടം ഉണ്ടാക്കുകയും ചെയ്തു.
നിയമങ്ങൾ നിർമ്മിക്കേണ്ട ഒരു പാർലമെൻ്റ് അംഗം തന്നെ ഈ നിയമങ്ങൾ ലംഘിക്കുകയും, സമൂഹത്തിൽ അക്രമത്തിനും സാമ്പത്തിക നഷ്‌ടത്തിനും വഴിവെക്കുകയും ചെയ്യുന്നത് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. ഇത് അദ്ദേഹത്തിന്റെ പദവിയുടെ ദുരുപയോഗവും ഭരണഘടനാപരമായ വീഴ്‌ചയുമാണ്.
ആയതിനാൽ, ഈ ദൃശ്യങ്ങളും ഈ വിഷയവുമായി ബന്ധപ്പെട്ട് ലഭ്യമായ എല്ലാ ദൃഷ്യങ്ങളും, രക്തകറയെന്ന് പറയപ്പെടുന്ന തുണികളും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും, കുറ്റം തെളിയിക്കപ്പെടുന്ന പക്ഷം, നിയമം ലംഘിച്ച ഒരു പാർലമെന്റ് അംഗത്തിനെതിരെ ലഭിക്കാവുന്ന ഏറ്റവും കർശനമായ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും, ജന പ്രതിനിധികൾ ഭാവിയിൽ ഇത്തരത്തിൽ കലാപം സൃഷ്ടിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ മാതൃകയാകുന്നതരത്തിൽ നിയമ നടപടികൾ സ്വീകരിക്കണമെന്നും പൊതുതാൽപര്യാർത്ഥം അപേക്ഷിക്കുന്നു.
comprehensive investigation is needed into the Perambra conflict; Jaffer Vanimel files a complaint with the DGP