നാദാപുരം: (nadapuram.truevisionnews.com) പോലീസ് സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്ക് കാത്തിരിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് ജെ സി ഐ നാദാപുരം മാതൃകയായി. സ്റ്റേഷൻ പരിസരത്ത് സജ്ജീകരിച്ച 'ബ്ലൂ ബെഞ്ച് പാർക്ക്' ഡി വൈ എസ് പി ശ്രീ കുട്ടി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇരിപ്പിട സൗകര്യങ്ങൾക്ക് പുറമെ, ആശ്വാസം പകരുന്ന മനോഹരമായ ഒരു പൂന്തോട്ടവും പാർക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജനങ്ങൾ ഭയരഹിതരായി സ്റ്റേഷനിലേക്ക് കടന്നുവരാനും പോലീസുമായി തുറന്ന ബന്ധം സ്ഥാപിക്കാനും ഇത്തരം ജനസൗഹൃദപരമായ ഇടപെടലുകൾ അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡി വൈ എസ് പി ശ്രീ കുട്ടി കൃഷ്ണൻ അഭിപ്രായപ്പെട്ടു. 'സ്റ്റേഷൻ പരിസരത്ത് സജ്ജീകരിച്ച ഈ ഇരിപ്പിടവും പൂന്തോട്ടവും ജനങ്ങളിൽ വലിയ ആശ്വാസം പകരും. സാധാരണക്കാർക്ക് നിയമസഹായം തേടി വരുമ്പോൾ സമാധാനത്തോടെ കാത്തിരിക്കാൻ ഇത് അവസരം നൽകുന്നു', അദ്ദേഹം കൂട്ടിച്ചേർത്തു.



ചടങ്ങിൽ ജെ സി ഐ പ്രസിഡന്റ് ജെ സി വൈശാഖ്, സെക്രട്ടറി ജെ സി നുസ്രത് ജഹാൻ, ജെ സി സുആദ്, സനറ്റർ ഷൌക്കത്ത് എരൊത്, ജെ സി ഹഫ്‌സ ടീച്ചർ ആശംസകൾ നേർന്നു. പ്രോഗ്രാം ഡയറക്ടർ നിസാർ മക്കി സ്വാഗതവും നുസ്രത് ജഹാൻ നന്ദിയും പറഞ്ഞു.
'Blue Bench Park' inaugurated at Nadapuram Police Station