നാദാപുരം: ( nadapuram.truevisionnews.com) ഗവൺമെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാന കലാ കായിക മേളയുടെ 'കേളീരവം' ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. 2026 ജനുവരി 10, 11 തീയതികളിൽ വളയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വെച്ചാണ് മേള നടക്കുന്നത്.
വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രതീഷ് ലോഗോ പ്രകാശനം നിർവഹിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗവൺമെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന ഈ മേള, കലയുടെയും കായികക്ഷമതയുടെയും സംഗമ വേദിയാകും.



ഇ കെ വിജയൻ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ, ജി സി ഐ മേഖല ജോ. ഡയറക്‌ടർ അഹമ്മദ് സൈദ്, സ്വാഗത സംഘം ജനറൽ കൺവീനർ പി രോഷിത, കൺവീനർ മുഹമ്മദ് സിറാജുദ്ദീൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം കെ അഷ്റഫ്, ഗ്രാമപഞ്ചായത്ത് അംഗം പി പി ശശിധരൻ, സ്‌കൂൾ പ്രിൻസിപ്പൽ കെ മനോജ് കുമാർ, കെ എൻ ദാമു, പി എം സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.
Commercial Institute releases logo for State Arts and Sports Festival