വില്യാപ്പള്ളി: (nadapuram.truevisionnews.com) വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ തയ്യുള്ളതിൽ പള്ളി-മനത്തംബ്രാ മുക്ക് റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. പ്രദേശവാസികളുടെ ചിരകാല സ്വപ്നം യാഥാർഥ്യമാക്കിക്കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.ബിജുള റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
പ്രദേശത്തെ പ്രധാന ആരാധനാലയങ്ങളായ തയ്യുള്ളതിൽ പള്ളിയിലേക്കും ചെറുവന്തല കുട്ടിച്ചാത്തൻ ക്ഷേത്രത്തിലേക്കും എത്തുന്ന ഭക്തർക്കും പൊതുജനങ്ങൾക്കും ഈ റോഡ് വഴി ഇനി സുഗമമായി യാത്ര ചെയ്യാനാകും.



ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ കൈതയിൽ ഷറഫുദ്ധീൻ, എട്ടാം വാർഡ് മെമ്പർ ഇബ്രാഹിം പുത്തലത്ത്, വികസന സമിതി കൺവീനർ കെ.പി.വാസു, കുഞ്ഞിമ്മൂസ്സ ഗുരുക്കൾ, പി.പി.അബ്ദുറഹിമാൻ, വിജയകുമാർ നല്ലപ്പള്ളി, ജഗദീഷ് മനത്തംബ്രാ, രാജേഷ് മങ്ങാട്ട് എന്നിവർ സംസാരിച്ചു
The planned church-Manathambara corner road in Villiyapally has become a reality.