നാദാപുരം : ( nadapuram.truevisionnews.com) നാദാപുരം ഗ്രാമപഞ്ചായത്ത് വാർഡ് പന്ത്രണ്ട് നരിക്കാട്ടേരിയിലെ പ്രധാന റോഡായ വളപ്പിൽ- കുറ്റിപ്രം വീട്ടിൽ റോഡിൻ്റെ പ്രവൃത്തി ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിസണ്ട് വി.വിമുഹമ്മദലി നിർവ്വഹിച്ചു.
പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി 18.5 ലക്ഷം രൂപ ചിലവിലാണ് റോഡ് നവീകരിക്കുന്നത്. ദിനംപ്രതി നൂറുക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന പ്രസ്തുത റോഡ് വളരെ ശോചനീയ അവസ്ഥയിലായിരുന്നു.
വാർഡ് മെമ്പർ എ.കെ.സുബൈർ മാസ്റ്റർ അധ്യക്ഷനായിരുന്നു. സ്ഥിരം സമിതി ചെയർമാൻ സി.കെ.നാസർ, വാർഡ് കൺവീനർ ടി.ഷംസീർ, ടി.രാഘവൻ , ഇബ്രാഹീം പുളിയച്ചേരി, വി.അമ്മത് ഹാജി, കെ.മുഹമ്മദ് ഹാജി, കെ.ടി.കെ.മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.
The work of the road between Valappil and Kuttipram in Narikkattery, Ward 12, Nadapuram Grama Panchayat, was inaugurated.