നാദാപുരം: (nadapuram.truevisionnews.com) തൃശ്ശൂരിൽ നടന്ന 67-ാമത് സംസ്ഥാന സ്‌കൂൾ കായിക മേളയുടെ ഭാഗമായി നടന്ന ഭാരോദ്വഹന മത്സരങ്ങളിൽ നാദാപുരം മിഷൻ ഫിറ്റ്‌നസ് ജിമ്മിന് അഭിമാനകരമായ വിജയം. മിഷൻ ഫിറ്റ്‌നസിൽ നിന്ന് പരിശീലനം നേടിയ വിദ്യാർത്ഥികൾക്ക് ആകെ അഞ്ച് മെഡലുകളാണ് ഈ മേളയിൽ നിന്ന് ലഭിച്ചത്.
രണ്ട് സ്വർണം, ഒരു വെള്ളി, രണ്ട് വെങ്കലം എന്നിങ്ങനെയാ ഡലുകൾ.88 കി.ഗ്രാം. സീനിയർ വിഭാഗത്തിൽ മുഹമ്മദ്ഉ സ്മാൻ (പേരോട് എം. ഐ.എം. ഹയർ സെക്കൻഡറി സ്കൂൾ), 96 കി. ഗ്രാം സീനിയർ വിഭാഗ ത്തിൽ മുഹമ്മദ് ഫാമിൽ ബിൻ ഫൈസൽ എന്നിവർ സ്വർണ്ണമെഡലുകൾക്ക് അഹരായി. 79 കി.ഗ്രാം. ജൂനിയർ വിഭാഗത്തിൽ എം.കെ നിധൽ (പേരോട്എം. ഐ.എം. ഹയർ സെക്കൻഡറി ) വെള്ളി മെഡൽ നേടി. 71 കി. ഗ്രാം ജൂനിയർ വിഭാഗത്തിൽ പി.പി സവാദ് (പേരോട്എം. ഐ. എം ഹയർ സെക്കൻഡറി സ്കൂൾ), 88 കി.ഗ്രാം. ജൂനിയർ വിഭാ ഗത്തിൽ സാജിയാൻ (ക്രസൻ്റ് ഹയർ സെക്കൻഡറി സ്ക്കൂൾ) എന്നിവർ വെങ്കല മെഡലുകൾ നേടി. നാദാപുരത്തും വില്യാപ്പള്ളിയിലും കേന്ദ്രങ്ങളുള്ള മിഷൻഫിറ്റ്‌നസിൽ ട്രെയിനർ ടി.എം ജറീഷിൻ്റെ നേതൃത്വത്തിൽ ആണ് പരിശീലനം നേടിയത്
Nadapuram Mission Fitness wins five medals at the school sports festival held in Thrissur