വാണിമേൽ: ( nadapuram.truevisionnews.com ) പഞ്ചായത്തിൽ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് പട്ടികയിൽ ക്രമക്കേടിന് യുഡിഎഫ് ശ്രമം. എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ജില്ലാ കളക്ടർ, തെരഞ്ഞെടുപ്പ് കമ്മീഷൻ, പഞ്ചായത്ത് സെക്രട്ടറി ഇവർ പരാതി നൽകി. അനധികൃതമായി വോട്ടർമാരെ കൂട്ടിച്ചേർക്കാനും വാർഡ് മാറ്റത്തിനുമായാണ് നിയമവിരുദ്ധമായി നിരവധി യുഡിഎഫ് അനുഭാവികൾ അപേക്ഷ നൽകിയിരിക്കുന്നത്.
1,5, 14, 17, വാർഡുകളിലായി വാർഡിന് പുറത്തുള്ളവരെ കൂട്ടി ചേർക്കാനും മറ്റ് വാർഡുകളിൽ നിന്ന് സ്ഥലമാറ്റം ചെയ്യുന്നതിനും വ്യാപകമായി അപേക്ഷകൾ നൽകിയിരിക്കുന്നത്. വാർഡ് 17 ൽ നിന്നും വാർഡ് 16 ലേക്ക് 27 വോട്ടുകളാണ് സ്ഥലമാറ്റത്തിന് അനധീകൃതമായി അപേക്ഷിച്ചിരിക്കുന്നത്. പോലെ വ്യാപകമായി മറ്റു വാർഡുകളിൽ നിന്നും സ്ഥാനമാറ്റത്തിനും കൂട്ടി ചേർക്കാനും സമാനമായ രീതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.



നീതിപൂർവ്വമായ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള യുഡിഎഫ് ശ്രമം. ഇത്തരം അപേക്ഷകൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൃത്യമായി പരിശോധന നടത്തി നീതിപൂർവ്വം വോട്ടർ പട്ടിക പ്രസിദ്ധികരിക്കണ് എൽഡിഎഫ് വാണിമേൽ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
UDF moves to add illegal votes in VaniMel complaint filed with District Collector