Oct 17, 2025 09:15 PM

നാദാപുരം : ( nadapuram.truevisionnews.com) ശക്തമായ ഇടിമിന്നലിൽ വളയത്ത് നാശനഷ്ടം. വളയം വരയാലിൽ വീട്ടമ്മയ്ക്ക് ഇടിമിന്നലിനിടെ ഷോക്കേറ്റു. ഇന്ന് രാത്രി ഏഴരയോടെ ഉണ്ടായ അതിശക്തമായ ഇടിമിന്നലിലാണ് വരയാൽ കുന്താണീൻ്റവിട ഗോവിന്ദൻ്റെ വീട്ടിൽ നാശനഷ്ടം ഉണ്ടായത്.

ഇടിമിന്നലിൽ വീടിന്റെ ഭിത്തി തകർന്നു . ഇലക്ട്രിക്ക് വയറിങ്ങും മീറ്ററും പൊട്ടിതെറിച്ചു. ഗോവിന്ദൻ്റെ ഭാര്യയ്ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോയിട്ടുണ്ട്.

വീട്ടിൻ്റെ ചുമൽ ഭിത്തി പൊട്ടിതെറിച്ചിട്ടുണ്ട്. വയറിംഗ് കത്തുകയും സ്വിച്ച് ബോർഡ് പൊട്ടി തെറിച്ചും വീട്ടിൽ തീയും പുകയും ഉയർന്നു. വീടിൻ്റെ ആർച്ചിലും വിള്ളൽ വീണിട്ടുണ്ട്. അപകട സമയത്ത് ഗോവിന്ദനും ഭാര്യയും  മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പ്രവാസിയായ മകൻ അനീഷിൻ്റെ ഭാര്യയും കുട്ടികളും ബന്ധു വീട്ടിലായിരുന്നു.

Housewife shocked; lightning strikes in Valayam, wall of house collapses; electric wiring and meter explode

Next TV

Top Stories










News Roundup






//Truevisionall