നാദാപുരം : ( nadapuram.truevisionnews.com) കല്ലാച്ചിയിൽ വൻ രാസലഹരി വേട്ട. കല്ലാച്ചി ടൗണിനടുത്ത് വാണിമേൽ റോഡിൽ എം.ഡി.എം.എ. വില്പന നടത്തുന്നതിനിടയിൽ മൂന്ന് പേർ നാദാപുരം പൊലീസിൻ്റെ പിടിയിലായി.
വിഷ്ണുമംഗലത്തെ ചെറു പീടികക്കണ്ടി അൻഷിദ് (30), വാണിമേൽ സ്വദേശി താഴെ വെള്ളിയോട്ടെ മുഹമ്മദ് നിഹാദ് (23), കാർത്തികപ്പള്ളി സ്വദേശി പട്ടർ പറമ്പത്ത് ഷാഹുൽ ഹമീദ് (19) എന്നിവരെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
നാദാപുരം പൊലീസ് കല്ലാച്ചി വാണിമേൽ റോഡിൽ പെട്രോളിംഗ് നടത്തുന്നതിനിടയിലാണ് ഇവർ കുടുങ്ങിയത്. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് പേരെയും തടഞ്ഞു നിർത്തി പിടികൂടുകയായിരുന്നു.
അൻഷിദിൽ നിന്ന് 13.76 ഗ്രാം എം.ഡി.എം.എയും 14300 രൂപയും പൊലീസ് കണ്ടെടുത്തു. മൂന്ന് മൊബൈൽ ഫോണുകളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അൻഷിദ് എം.ഡി.എം.എ.വില്പന നടത്തുന്നതിനായാണ് സംഭവ സ്ഥലത്ത് എത്തിയതെന്നും മറ്റ് രണ്ട് പേരും ഉപയോഗിക്കാനായി വാങ്ങാനെത്തിയവരുമാണെന്ന് പൊലീസ് പറഞ്ഞു,
Three arrested in massive drug bust in Kallachi; 13.76 grams of MDMA seized during sale.