വളയം: ( nadapuram.truevisionnews.com) നവീകരിച്ച വളയം ടൗൺ ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയവത്കരിക്കുകയും സ്ഥലം എം.പി ഷാഫി പറമ്പിലിനെ പ്രോഗ്രാമിൽ നിന്ന് ഒഴിവാക്കുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പരിപാടി ബഹിഷ്കരിക്കും.
സ്വാഗതസംഘം യോഗത്തിൽ വെച്ച് എം.പി യെ പ്രോഗ്രാമിൽ ഉൾപ്പെടുത്തണമെന്ന് തീരുമാനമെടുത്തിട്ടും രാഷ്ട്രീയ കാരണങ്ങളാൽ മന്ത്രി ഉദ്ഘാടകനായ പരിപാടിയിൻ നിന്ന് എം.പിയെ ബോധപൂർവ്വം ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്നും പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ടി.എം.വി അബ്ദുൽ ഹമീദ്, കൺവീനർ കെ ചന്ദ്രൻ മാസ്റ്റർ എന്നിവർ അറിയിച്ചു.
Shafiparambil has been removed; UDF will boycott the inauguration of Valayam Town