വാണിമേൽ: ( nadapuram.truevisionnews.com) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ അന്യായമായി വാർഡ് വിഭജനം നടത്തിയിട്ടും പരാജയ ഭീതി പൂണ്ട സിപിഎം വോട്ടർപട്ടികയിൽ അനാവശ്യ കൈകടത്തലുകൾ നടത്തുകയാണെന്ന് വാണിമേൽ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ചെയർമാൻ അഷറഫ് കൊറ്റാല കൺവീനർ എൻ .കെ മുത്തലിബ് എന്നിവർ ആരോപിച്ചു .
ഒന്നാം വാർഡിൽ മാത്രം നൂറിലധികം വോട്ടർമാരുടെ പേരിലാണ് തൊട്ടടുത്ത വാർഡുകളിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഎം ഓൺലൈൻ അപേക്ഷ നൽകിയത് . ഇതിനെതിരെവോട്ടർമാർ സംഘടിച്ചു കൊണ്ട് ജില്ലാ കലക്ടർക്ക് പരാതി നൽകുവാൻ പോവുകയാണ്.



അശാസ്ത്രീയമായ വാർഡ് വിഭജനo ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് വ്യക്തമായപ്പോൾ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയും സ്ഥാനം മാറ്റിയും കൃത്രിമ വിജയം ഉണ്ടാക്കാൻ കൃത്രിമ വിജയം ഉണ്ടാക്കാൻ സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ എന്ത് വില കൊടുത്തുo നേരിടുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചു.
Fake complaint: CPM sabotaging elections in Vani Mel