'കാണ്മാനില്ല'; നാദാപുരം പഞ്ചായത്ത് സെക്രട്ടറിയെ കാണാനില്ലെന്ന് യുഡിഎഫ് പരാതി

'കാണ്മാനില്ല'; നാദാപുരം പഞ്ചായത്ത് സെക്രട്ടറിയെ കാണാനില്ലെന്ന് യുഡിഎഫ് പരാതി
Oct 20, 2025 01:41 PM | By Fidha Parvin

നാദാപുരം:(nadapuram.truevisionnews.com) നാദാപുരം പഞ്ചായത്ത് സെക്രട്ടറിയെ കാണാനില്ലെന്ന് പരാതിയുമായി യുഡിഎഫ്. സെക്രട്ടറി റിജുലാൽ ഒരാഴ്ചയായി പഞ്ചായത്ത് ഓഫീസിൽ എത്തുന്നില്ലെന്നും ഓഫീസ് ഫോണും പേഴ്‌സണൽ നമ്പറും സ്വിച്ച് ഓഫ് ആണെന്നും പരാതിയിൽ പറയുന്നു. വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് നാദാപുരം പഞ്ചായത്തിൽ യുഡിഎഫ് പരാതി ഉയർത്തിയിരുന്നു.

എന്നാൽ ഇത് സംബന്ധിച്ച് സെക്രട്ടറിയെ സിപിഐഎം ഭീഷണിപ്പെടുത്തിയെന്നാണ് യുഡിഎഫ് ആരോപണം. രേഖകൾ സഹിതം ഹിയറിങ്ങിന് ഹാജരായിട്ടുപോലും വോട്ടർമാരെ ചേർക്കുന്നില്ലെന്നായിരുന്നു യുഡിഎഫ് ഉന്നയിച്ച പരാതി.

പഞ്ചായത്തിലെ ഉദ്യോഗസ്ഥർക്ക് പോലും സെക്രട്ടറിയുമായി ബന്ധപ്പെടാനാകുന്നില്ല. മറ്റു പല നമ്പറുകളിൽനിന്നാണ് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകുന്നത്. അത് ആരുടെയൊക്കെ നമ്പറുകളാണെന്ന് പരിശോധിക്കപ്പെടണം. വീട്ടിൽ പോയി അന്വേഷിച്ചിട്ടുപോലും അദ്ദേഹത്തെകുറിച്ച് വ്യക്തമായ വിവരം ലഭിച്ചില്ലെന്നും യുഡിഎഫ് ആരോപിച്ചു.

'Not visible'; UDF complains that Nadapuram Panchayat Secretary is missing

Next TV

Related Stories
ഫാംപ്ലാൻ വികസന പദ്ധതി; തൂണേരി ബ്ലോക്കിൽ അപേക്ഷ ക്ഷണിച്ചു

Dec 31, 2025 10:36 AM

ഫാംപ്ലാൻ വികസന പദ്ധതി; തൂണേരി ബ്ലോക്കിൽ അപേക്ഷ ക്ഷണിച്ചു

ഫാംപ്ലാൻ തൂണേരി ബ്ലോക്കിൽ അപേക്ഷ...

Read More >>
സംരംഭക രംഗത്തെ പുതിയ സാധ്യതകളെ പരിചയപ്പെടുത്തി കരിയർ ടോക്ക് സംഘടിപ്പിച്ചു

Dec 30, 2025 08:43 PM

സംരംഭക രംഗത്തെ പുതിയ സാധ്യതകളെ പരിചയപ്പെടുത്തി കരിയർ ടോക്ക് സംഘടിപ്പിച്ചു

പുതിയ സാധ്യതകളെ പരിചയപ്പെടുത്തി കരിയർ ടോക്ക്...

Read More >>
ബുൾഡോസർ രാജനെതിരെ ഡിവൈഎഫ്ഐ

Dec 30, 2025 07:44 PM

ബുൾഡോസർ രാജനെതിരെ ഡിവൈഎഫ്ഐ "വിറ്റ്നസ്"

ബുൾഡോസർ രാജനെതിരെ ഡിവൈഎഫ്ഐ...

Read More >>
അടിമുടി മാറുന്നു; പാറക്കടവ് ടൗൺ നവീകരണത്തിന്റെ ഭാഗമായി വ്യാപാരികളുടെ യോഗം ചേർന്നു

Dec 30, 2025 12:37 PM

അടിമുടി മാറുന്നു; പാറക്കടവ് ടൗൺ നവീകരണത്തിന്റെ ഭാഗമായി വ്യാപാരികളുടെ യോഗം ചേർന്നു

പാറക്കടവ് ടൗൺ നവീകരണത്തിന്റെ ഭാഗമായി വ്യാപാരികളുടെ...

Read More >>
Top Stories










News Roundup