നാദാപുരം: നാദാപുരം പഞ്ചായത്തിൽ തെരുനായയുടെ വ്യാപക അക്രമണം. 12ഓളം പേർക്ക് കടിയേറ്റു . ഒരാളുടെ പരിക്ക് ഗുരുതരം . ഇന്ന് വൈകിട്ടും രാത്രിയിലും കല്ലാച്ചിലും പരിസപ്രദേശത്തും ഉണ്ടായ തെരുനായയുടെ അക്രമണത്തിലാണ് 12 പേർക്ക് പരിക്കേറ്റത്.



കല്ലാച്ചി കോടതി റോഡ് പയന്തോങ്ങ് എന്നി പ്രദേശങ്ങളിൽ നിന്നാണ് പയന്തോങ്ങിലെ അത്യാേേറേമ്മൽ അമ്മദ് (55) , മൗവ്വഞ്ചേരി പള്ളിക്ക് സമീപം മത്തത്ത്മജീദ് (55), തെരുവംപറമ്പ് കല്ലാച്ചിയിലെ ഓട്ടോ ഡ്രൈവർ തെരുവംപറമ്പിലെ കല്ലിൽ ഫൈസൽ (47 ), നെടുംപറമ്പിലെ ശ്രീജേഷ്, വിഷ്ണുമംഗലംപുത്തംപുരയിൽ നാരായണൻ, അബി, ഫൈസൽ, വളയം സ്വദേശി രാജേശ്വരി, കല്ലാച്ചിയിലെ ചെട്യാം വീട്ടിൽ ബാബു, കരിച്ചേരിഹാരിസ്, നിധിൻ, അരൂർ പെരുമുണ്ടച്ചേരിയിലെ രാഹുൽ, വിഷ്ണുമംഗലത്തെ അബി എന്നിവരാണ് ചികിത്സയിൽ ഉള്ളത്.
Widespread attack by stray dog in Nadapuram panchayat; 12 people bitten, one seriously injured