വാണിമേൽ: (nadapuram.truevisionnews.com) മുസ്ലിം ലീഗ് അക്രമികളുടെ കൊലപാതകത്തിന് ഇരയായ രക്തസാക്ഷി കാപ്പുമ്മൽ ദിവാകരന്റെ 37-ാമത് വാർഷിക രക്തസാക്ഷി ദിനം നാടിന്റെ സ്‌മരണാഞ്ജലി ആചരിച്ചു. വിപുലമായ പരിപാടികളോടെയാണ് ദിനാചരണം സംഘടിപ്പിച്ചത്.
ആചരണത്തിന്റെ ഭാഗമായി ബ്രാഞ്ചുകളിൽ പ്രഭാതഭേരിയും പതാക ഉയർത്തലും നടന്നു. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. പന്തംകൊളുത്തി പ്രകടനത്തിന് ശേഷം വയൽ പീടികയിൽ അനുസ്മരണ പൊതുയോഗം നടന്നു. സി.പി.ഐ. എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ.കെ. ദിനേശൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. രക്തസാക്ഷിയുടെ ഓർമ്മകൾക്ക് മുന്നിൽ നാട് ഒന്നടങ്കം ആദരമർപ്പിച്ചു.



എൻ പി രഞ്ജിത്ത് അധ്യക്ഷനായി. എ മോഹൻദാസ്, എൻ പി വാസു, കെ എൻ നാണു. എം കെ ബാലൻ, ടി പി കുമാരൻ എന്നിവർ സംസാരിച്ചു. കെ റീജിത്ത് സ്വാഗതം പറഞ്ഞു.
Nation pays tribute to martyr Kapummal Divakaran, who was murdered by Muslim League assailants