നാദാപുരം: (nadapuram.truevisionnews.com) തൂണേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ അഞ്ച് റോഡുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ നിർവ്വഹിച്ചു. കോടഞ്ചേരി ഒമ്പതാം വാർഡിലെ റോഡുകളാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്.
വാർഡ് മെമ്പർ ഇ കെ രാജൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ രജില കിഴക്കുംകരമൽ, സികെ രമേശൻ, രാജൻ മാസ്റ്റർ ചന്ദന പുറത്ത് എന്നിവർ സംബന്ധിച്ചു. കോട്ടേമ്പ്രം ഭഗവതി ക്ഷേത്രം റോഡ്, കല്ലങ്കണ്ടി മുക്ക് - തച്ചറത്ത് താഴ റോഡ്, പുത്തൻപുരയിൽ മുക്ക് -ചങ്ങോളിത്താഴ റോഡ്, കോടഞ്ചേരി എൽപി സ്കൂൾ റോഡ്, പീടിക കണ്ടി - ഞേറക്കുനി താഴെ റോഡ് റോഡുകളാണ് ഉദ്ഘാടനം ചെയ്തത്.
Five roads in Kodancherry dedicated to the nation