വാണിമേൽ: (nadapuram.truevisionnews.com) വാദിനൂർ അൽബിർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ശാസ്ത്ര-കരകൗശല പ്രദർശനം ശ്രദ്ധേയമായി. വിദ്യാർത്ഥികളുടെ സർഗാത്മകതയും ശാസ്ത്ര കൗതുകങ്ങളും വിളിച്ചോതുന്നതായിരുന്നു പ്രദർശനം.
വിദ്യാർത്ഥികൾ സ്വന്തമായി നിർമ്മിച്ച മാതൃകകൾ, സ്റ്റിൽ-വർക്കിംഗ് മോഡലുകൾ, നാണയ പുരാവസ്തു ശേഖരങ്ങൾ എന്നിവ പ്രദർശനത്തിന് ആകർഷകമായി. കുട്ടികളുടെ ചിന്താശേഷിയും നിർമ്മാണ വൈഭവവും പ്രകടമാക്കിയ പ്രദർശനം കാണാൻ നിരവധി പേർ സ്കൂളിലെത്തി. വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഈ പ്രദർശനം വലിയ പങ്ക് വഹിച്ചു.



പരിപാടി സയ്യിദ് നജ്‌മുദ്ദീൻ പൂക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്‌തു. അസീസ് ഫൈസി കുയ്യേരി,സി.പി. കുഞ്ഞമ്മദ് മാസ്റ്റർ, ടി പി .റാഷിദ് തങ്ങൾ, പി പി അഷ്റഫ് മൗലവി, മുഹമ്മദ് ജലാലി ബാഖവി, കെ.പി മൊയ്തു ഹാജി, വി വി അലി മാസ്റ്റർ, അമീറലി വാഫി, അനീസ് ഫൈസി സംബന്ധിച്ചു. അധ്യാപികമാരായ റംഷീന കെ കെ, ആയിഷ വി കെ,ഹൈറുന്നീസ വി, മുഖ് താറ കെ.പി,ഷിഫാന എ കെ, ഷംന പി,സ്നേഹ പി.വി, പൂർണിമ രമേശ്, ഷാന നസ്‌റിൻ, നസ്രത്ത് സിപി. പരിപാടികൾക്ക് നേതൃത്വം നൽകി
Science and craft exhibition at Albir School was impressive