എടച്ചേരി: (nadapuram.truevisionnews.com) ഗ്രാമപഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നവീകരിച്ച എടച്ചേരി നോർത്ത് ആരോഗ്യ ഉപകേന്ദ്രം പഞ്ചായത്ത് പ്രസിഡൻ്റ് എൻ. പത്മിനി ഉദ്ഘാടനം ചെയ്തു. നാട്ടുകാർക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ ഉപകേന്ദ്രം ആധുനിക സൗകര്യങ്ങളോടെ പുതുക്കി പണിതത്.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. രാജൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻമാരായ രാജൻ കൊയിലോത്ത്, ഷീമ വള്ളിൽ, ടി. വി. ഗോപാലൻ, ഷെരീഫ, ടി. കെ. ബാലൻ, പി. ടി. വത്സൻ, ബാലൻ ടി. കെ, പ്രദീപ് തൈക്കണ്ടി, സുരേന്ദ്രൻ മോറത്ത് എന്നിവർ സംസാരിച്ചു.
Edachery North Health Sub-Center dedicated to the nation