Oct 23, 2025 11:12 AM

നാദാപുരം: (nadapuram.truevisionnews.com) സംസ്ഥാനത്തെ മുഴുവൻ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലും ഫിസിയോതെറാപ്പി യൂണിറ്റ് സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പുറമേരി ഗവ. താലൂക്ക് ഹോമിയോ ആശുപത്രിയിലെ ഫിസിയോതെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ആയുഷ് ആശുപത്രികളുടെ പ്രാധാന്യം കണക്കിലെടുത്ത് പുതിയ ആശുപത്രികൾ സ്ഥാപിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഫിസിയോതെറാപ്പി യൂണിറ്റുകൾ ഒരുക്കിയതിലൂടെ പൊതുജനങ്ങൾക്ക് ആവശ്യമായ സേവനം ഉറപ്പാക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

താലൂക്ക് ഹോമിയോ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി കെ ജ്യോതി ലക്ഷ്മി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ ഫിസിയോതെറാപ്പി യൂണിറ്റ് തുറന്നു. വൈസ് പ്രസിഡന്റ് ടി കെ അരവിന്ദാക്ഷന്‍, ജില്ലാ പഞ്ചായത്ത് അംഗം എന്‍ എം വിമല, ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ കെ ഇന്ദിര, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി സീന, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു പുതിയോട്ടില്‍, ഡോ. ഹീര, എച്ച് എം സി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Minister Veena George says physiotherapy units have been set up in all government homeopathy hospitals in the state.

Next TV

Top Stories










News Roundup






Entertainment News





//Truevisionall