നാദാപുരം: (nadapuram.truevisionnews.com) വളയം ഗവ: ഹയർ സെക്കൻ്ററി സ്‌കൂളിലെ എസ്പിസി യൂണിഫോം അഴിമതി ആരോപണ കേസിൽ പൊലീസ് അന്വേഷണം നേരിടുന്ന അധ്യാപക സംഘടന നേതാവിനെ നാദാപുരം ഉപജില്ലാ കലോത്സവ കമ്മറ്റിയുടെ കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തണം കെ പി എസ് ടി എ നാദാപുരം സബ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
പാവപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും സർക്കാർ ഫണ്ട് ലഭിക്കുന്നത് വരെ എന്ന പേരിൽ യൂണിഫോമിനായി പണപ്പിരിവ് നടത്തുകയും സർക്കാർ ഫണ്ട് ലഭിച്ചിട്ടും രണ്ട് വർഷമായി തിരികെ നൽകാതെ അഴിമതിനടത്തിയ പ്രമുഖ അധ്യാപക സംഘടനയുടെ സബ്ജില്ല നേതാവിനെ കുട്ടികളുടെ മേളയുടെ നടത്തിപ്പ് കമ്മിറ്റി കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിനിർത്തണമെന്ന് സംഘാടക സമിതിയോട് കെ.പി. എസ്.ടി. എ നാദാപുരം സബ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.



നിലവിൽ പത്താംക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ മാത്രമേപ രാതിയുമായി മുന്നോട്ട് വന്നിട്ടുള്ളൂ എങ്കിലും കുറ്റാരോപിതനായ അധ്യാപകൻ എസ്പിസിയുടെ ചാർജെടുത്തതു മുതലുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളുംപ രാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കയാണ്.
2023-24 ബാച്ചിനുള്ള യൂണിഫോംഅലവൻസുംഫുഡ് അലവൻസും കിട്ടിയാണെന്നുള്ള ഔദ്യോഗിക രേഖകൾ ഉള്ളപ്പോൾ അന്വേഷണത്തിൻ്റെ പേരിൽ പോലീസ് എന്തിനാണ് കുട്ടികളിലും രക്ഷിതാക്കളിലും സമ്മർദ്ദമുണ്ടാക്കുന്നരീതിയിലുള്ള മൊഴിയെടുപ്പ് നടത്തുന്നതെന്ന് വ്യക്തമല്ല.
യൂണിഫോമിട്ട പോലീസുകാർ മൊഴിയെടുപ്പിൻ്റെ പേരിൽ വീട്ടിൽ ചെല്ലുമ്പോൾ നിരപരാധികളായ കുട്ടികളും രക്ഷിതാക്കളും അന്ധാളിച്ചു പോകുന്ന സ്ഥിതിയാണ്. ഇത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മനസ്സിലാക്കണം.
യൂണിഫോം അഴിമതിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസവകുപ്പും മറ്റ് ഡിപ്പാർട്ട്മെൻ്റുകളും അന്വേഷനത്തിലാണ്. കുട്ടികളിലും വിദ്യാർത്ഥികളിലും സമ്മർദ്ദമുണ്ടാക്കുന്ന വളയം പോലീസിൻ്റെ അന്വേഷണം അവസാനിപ്പിച്ച് ഈ അഴിമതിക്കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെനിയമിക്കണമെന്നും സബ്ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
Teachers' union leader under investigation should be removed from the post of sub-district Kalolsava convener - KPSTA