നാദാപുരം : (nadapuram.truevisionnews.com) പുറമേരിയിൽ വീട്ടിലെ കിണർ വൃത്തിയാക്കാൻ ഇറങ്ങി കുടുങ്ങിയ യുവാവിന് രക്ഷകരായി നാദാപുരം ഫയർഫോഴ്സ്. കുനിങ്ങാട് മഠത്തിൽ നാസറിന്റെ വീട്ടിലെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ കൈതക്കുണ്ട് സ്വദേശി പൂവള്ളതിൽ സമീർ (42 ) ആണ് കുടുങ്ങിയത്. 50 അടിയിലധികം ആഴവും 10 അടിയിലധികം വെള്ളവുമുണ്ടായിരുന്ന കിണറിലാണ് യുവാവ് കുടുങ്ങിയത്.
കിണറിൽ കുടുങ്ങിയതോടെ മോട്ടറിന്റെ കയറിൽ പിടിച്ചു നിൽക്കുകയായിരുന്ന സമീറിനെ നാദാപുരത്തു നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാസേന ടിയാനെ റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് യതൊരു പരിക്കും കൂടാതെ രക്ഷപ്പെടുത്തി. സീനിയർ ഫയർ& റെസ്ക്യൂ ഓഫീസർ മുഹമ്മദ് സാനിജ് ഫയർ & റെസ്ക്യൂ ഓഫീസർ മാരായ ലതീഷ് നടുക്കണ്ടി, ദിൽറാസ്, ശിഖിലേഷ്, ഷിഗിൻ ചന്ദ്രൻ, ശ്യാം ജിത്ത് കുമാർ, ജ്യോതികുമാർ, അഭിനന്ദ് എന്നിവരടങ്ങിയ സംഘമാണ് രക്ഷപ്രവർത്തനം നടത്തിയത്.
Nadapuram Fire Force rescues young man who got stuck while cleaning well at home