Featured

വിലങ്ങാട്- വയനാട് ബദല്‍ പാത അവലോകന യോഗം ചേര്‍ന്നു

News |
Oct 23, 2025 07:45 PM

നാദാപുരം : വടകരയില്‍ നിന്നും മാനന്തവാടിയിലേക്കുള്ള വിലങ്ങാട്- വയനാട് ബദല്‍ പാത (വടകര-മാനന്തവാടി- പഴശ്ശിരാജ റോഡ്) അവലോകന യോഗം ചേര്‍ന്നു. പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇ കെ വിജയന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.

വിലങ്ങാട് പാലം വഴി മാനന്തവാടിയിലേക്കുള്ള ചുരമില്ലാപാതയില്‍ തടസ്സമായി നില്‍ക്കുന്ന ഏഴ് കിലോമീറ്റര്‍ വനമേഖലയായ കുങ്കിച്ചിറയും പ്രദേശവും കൂടുതല്‍ ആഴത്തില്‍ പഠിച്ച് റോഡിന്റെ ആവശ്യകതയും നിര്‍മ്മാണ സാധ്യതയും സര്‍ക്കാര്‍ പരിശോധിച്ച് കേന്ദ്ര മന്ത്രിയുമായി സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.

വനമേഖലയായ കുങ്കിച്ചിറയെ പരിസ്ഥിതി ആഘാതം കുറച്ച് മേല്‍പ്പാത നിര്‍മ്മാണം സാധ്യമാണോയെന്ന് പരിശോധിക്കുക, ഏഴ് കിലോമീറ്റര്‍ വനമേഖല വിട്ടുകിട്ടാനുള്ള നടപടികള്‍ സ്വീകരിക്കുക, ഡി പി ആര്‍ തയാറാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.

വയനാട് നിന്ന് കോഴിക്കോട്, കണ്ണൂര്‍ തുടങ്ങി ജില്ലകളിലേക്കുള്ള ദൂരം കുറയ്ക്കുന്നതിനൊപ്പം മുപ്പതിലധികം ആദിവാസി ഊരുകളുടെ വികസനം വിലങ്ങാട് - വയനാട് പാത യാഥാര്‍ത്ഥത്യമാകുന്നതോടെ സാധ്യമാകുമെന്നാണ് പ്രതീക്ഷ. റോഡിന്റെ പ്രാഥമിക പരിശോധനയ്ക്കു വേണ്ടിയുള്ള അനുമതി ഉടന്‍ നല്‍കാനും ചര്‍ച്ചയില്‍ തീരുമാനമായി.

വിലങ്ങാട് പാരീഷ് ഹാളില്‍ നടന്ന യോഗത്തില്‍ റോഡ് കമ്മറ്റി അംഗം രാജു അലക്‌സ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, വാണിമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ, നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി, വാണിമേല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സല്‍മ രാജു, കുറ്റ്യാടി റേഞ്ച് ഓഫീസര്‍ എം സി ഷംനാസ്, പെരിയ റേഞ്ച് ഓഫീസര്‍ ഡി ഹരിലാല്‍, പിഡബ്യൂഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി കെ ഹാഷിം, അസിസ്റ്റന്റ് എഞ്ചിനീയര്‍ സി ബി നളിന്‍ കുമാര്‍, ഫാദര്‍ വിന്‍സന്റ് മാത്യു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Vilangad-Wayanad alternative route review meeting held

Next TV

Top Stories










News Roundup






//Truevisionall