നാദാപുരം : (nadapuram.truevisionnews.com)ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച നാദാപുരം മത്സ്യമാർക്കറ്റ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് 35 ലക്ഷം രൂപ ചെലവിലാണ് നാദാപുരം മത്സ്യ മാർക്കറ്റ് നവീകരിച്ചത്.
നേരത്തെ റൂമുകൾ ആയിരുന്ന മത്സ്യ മാർക്കറ്റ് കെട്ടിടമാണ് വലിയ ഹാളാക്കി ടൈൽ പാകി നവീകരിച്ചത്. ബീഫ് സ്റ്റാൾ,ചിക്കൻ സ്റ്റാൾ, മട്ടൻ സ്റ്റാൾ എന്നിവയും കെട്ടിടത്തോടൊപ്പം പ്രത്യേക വിപണനകേന്ദ്രമാക്കി പണിതിട്ടുണ്ട്. കുടിവെള്ളത്തിനും മലിനജന സംസ്കരണ സംവിധാനത്തിനും പദ്ധതിയിൽ വിഹിതം നീക്കിവെച്ചിട്ടുണ്ട്.



വാദ്യഘോഷങ്ങളോടെ നാദാപുരം ടൗണിൽ നിന്നും ജനപ്രതികളും രാഷ്ട്രിയപാർട്ടി നേതാക്കളും തൊഴിലാളികളും ഘോഷയാത്രയായാണ് ഉദ്ഘാടനവേദിയിലെത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു .വികസന സ്ഥിരം സമിതി ചെയർമാൻ സി കെ നാസർ സ്വാഗതം പറഞ്ഞു .
ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹൻ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ , അംഗങ്ങളായ അബ്ബാസ് കണേ ക്കൽ , പി പി വാസു ,രാഷ്ട്രീയ പാർട്ടി നേതാക്കളായ മുഹമ്മദ് ബംഗ്ലത്ത് , കെ എം രഘുനാഥ് , കരിമ്പിൽ വസന്ത , കെ വി നാസർ, നിസാർ എടത്തിൽ , ഏരത്ത് ഇഖ്ബാൽ , കരേത്ത് ഹമീദ് ഹാജി , ഹാരിസ് മാതോട്ടത്തിൽ എന്നിവർ സംസാരിച്ചു . അസിസ്റ്റന്റ് സെക്രട്ടറി എൻ സുമതി നന്ദി പറഞ്ഞു .
Renovated Nadapuram Fish Market inaugurated




































.jpg)
.jpeg)
.jpeg)





