വളയം: (nadapuram.truevisionnews.com) സജീവൻ രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി എസ്എഫ്ഐ നാദാപുരം ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ വളയത്ത് വിദ്യാർഥി റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.
എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ടോണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ ആദർശ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി പി അമൽ രാജ്, ജില്ലാ പ്രസിഡന്റ് സരോദ് ചങ്ങാടത്ത്, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ അഭിനവ് എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി വി പി ധർമാംഗദൻ സ്വാഗതവും ഏരിയാ ജോ. സെക്രട്ടറി കെ പി നന്ദക് നന്ദിയും പറഞ്ഞു.
Sajeevan Martyrs' Day; SFI organizes student rally and public meeting in Valayam











































