നാദാപുരം: (nadapuram.truevisionnews.com) ടാസ്ക് തെരുവമ്പറമ്പ് സംഘടിപ്പിച്ച രണ്ടാമത് നൈറ്റ് തെരുവമ്പറമ്പ് പ്രീമിയർ ലീഗിൽ ബുസ്താനിയക്ക് വിജയം. എൻ പവർ റണ്ണേഴ്‌സ് അപ് നേടി.
മികച്ച കളിക്കാരനായി സി കെ ഇൻസാഫിനെ തെരെഞ്ഞെടുത്തു. നേരത്തെ വാശിയേറിയ ലേലം വിളിയിൽ വിളിച്ചെടുത്ത പ്രമുഖ കളിക്കാരെ അണിനിരത്തിയ എട്ട് ടീമുകളാണ് മാറ്റുരച്ചത്.
മത്സരം കാണാൻ നൂറുക്കണക്കിന് ആളുകളാണ് ടാസ്ക് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. പ്രീമിയർ ലീഗിന്റെ ഭാഗമായി നിരവധി യുവാക്കൾ അണിനിരന്ന ഘോഷ യാത്രയും ഡി ജെ നെറ്റും സംഘടിപ്പിച്ചു.
വിജയികൾക്ക് യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രെട്ടറി ഇ ഹാരിസ് ട്രോഫി നൽകി. സിപി നാസിൽ, ടാസ്ക് സെക്രട്ടറി ഇ മുഹമ്മദ് നിഹാൽ, കെ പി ആഷിഫ് നേതൃത്വം നൽകി.



Task TPL Football, Season Two, Task Theruparampuram










































