നാദാപുരം :( https://nadapuram.truevisionnews.com/ ) ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. കെ.നവാസിനും, ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽനും, ബ്ലോക്ക് ഡിവിഷനിൽനിന്നും വിജയിച്ച സഫിയ വയലോളി, ജാതിയേരി മേഖലയിൽ നിന്നും വിജയിച്ച അഹമദ് കുറുവയിൽ,മൈമൂനത്ത് എം.പി,നസിയത്ത് റിയാസ് എന്നിവർക്ക് ജാതിയേരി ഏരിയ മുസ്ലിംലീഗ് കമ്മിറ്റി വിജയാരവം 2025 സ്വീകരണം നൽകി.
ആയിരങ്ങൾ പങ്കെടുത്ത പരിപാടി എം.എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് ഉദഘാടനം ചെയ്തു.സ്വാഗത സംഘം ചെയർമാൻ സി.സി.ജാതിയേരി അദ്ധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ നസീർ കുനിയിൽ സ്വാഗതം പറഞ്ഞു. കെ.കെ. നവാസ് അഹമദ്പുന്നക്കൽ,അബ്ദുല്ല വയലോളീ,അഹമദ് കുറുയയിൽ,ഇ.എം ഇസ്മായിൽ ഹജി, കെ.വി. ശബീർ,വി.വി കെ. ജാതിയേരി, സി.കെ. റമീസ്,മഹമൂദ് പാലോൽ, വയലോളി അമ്മദ്,വട്ടക്കണ്ടി സൂപ്പി ഹാജി,റാഷിദ് കെ.വി, നൗഫൽ കുറുവയിൽ, നൗഷാദ് എ.പി.,മുഹമ്മദ് കപ്പനക്കൽ,സി.ടി. അഷ്‌റഫ്,റഫീഖ് ആവുക്കൽ, സി കെ കുഞ്ഞിപ്പാത്തു, ജമീല പറോ ള്ളതിൽ, താഹിറ സി എച്ച് തുടങ്ങിയവർ പി സി ബഷീർ, അർഷാദ് കെ വി, മുഹമ്മദ് പുന്നോളി പ്രസംഗിച്ചു. മുഹമ്മദലി കണ്ണൂര്, സഫീർ കുറ്റ്യാടിയുടെ ഇഷൽ വിരുന്നു നടന്നു.
Reception for the public representatives in Jatiyeri








































