പുറമേരി: ( https://nadapuram.truevisionnews.com/ ) കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്നു വരുന്ന 'ഉയരെ' ജൻഡർ ക്യാമ്പയിൻ സിഡിഎസ് തല ശില്പശാല പുറമേരി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് സംഘടിപ്പിച്ചു.
വരുമാനദായക തൊഴിൽ മേഖലകളിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കുക, സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടി നടക്കുന്നത്.
വൈസ് പ്രസിഡന്റ് സബീദ കേളോത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മെമ്പർ ബീന കല്ലിൽ, സിഡിഎസ് ചെയർപേഴ്സൺ കെ.സ്വപ്ന മെമ്പർ സെക്രട്ടറി പ്രേമാനന്ദൻ, കമ്മ്യൂണിറ്റി കൗൺസിലർ ഐശ്വര്യ തുടങ്ങിയവർ സംസാരിച്ചു.
വേതനാധിഷ്ഠിത തൊഴിലും സ്ത്രീ പദവിയും,ലിംഗ വ്യത്യാസവും ലിംഗ പദവിയും,സുരക്ഷിത തൊഴിലിടം,കുടുംബശ്രീ ജൻഡർ പിന്തുണാ സംവിധാനങ്ങൾ, ഹാപ്പി കേരളം എന്നീ വിഷയങ്ങളിൽ ജെൻഡർ ആർപിമാരായ റിനീഷ് വിലാതപുരം, എം.വത്സൻ, ദാമോദരൻ തുടങ്ങിയവർ ക്ലാസ്സെടുത്തു.
Kudumbashree CDS Gender Campaign in the Panchayat








































