ഇനി ഉത്സവത്തിമിർപ്പ്; നാദാപുരം ഉപജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കം

ഇനി ഉത്സവത്തിമിർപ്പ്; നാദാപുരം ഉപജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കം
Nov 11, 2025 10:49 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com ) നാദാപുരം ഉപജില്ലാ കലോത്സവത്തിന് ഇന്ന് ദീപം തെളിയും. നാലു ദിവസം നീണ്ടു നിൽക്കുന്ന നാദാപുരം ഉപജില്ല സ്കൂൾ കലോത്സവത്തിനാണ് ഇന്ന് നാദാപുരം ടി .ഐ. എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഒരുങ്ങുന്നത്.

325 മത്സര ഇനങ്ങളിലായി വിവിധ സ്‌കൂളുകളിൽ നിന്ന് ഏഴായിരത്തോളം വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.സുറുമ, ഇലവംഗം, പൂവരശ്, അതിരാണി ചെണ്ടുമല്ലി, പൂവാം കുറുന്നൽ, കാശിത്തുമ്പ, കണ്ണാന്തളി എന്നീ പേരുകളാണ് വേദികൾക്ക് നൽകിയത്.

ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, ബി.എഡ് സെന്റ്റർ, അൽഹുദ, താവത്ത് ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് പരിപാടികൾ നടക്കുക.ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ വിളംബര ഘോഷയാത്ര നടക്കും.

നാളെ വൈകീട്ട് 4 മണിക്ക് ഷാഫി പറമ്പിൽ എം പി മേള ഉദ്ഘാടനം ചെയ്യും.പതിനാലിന് വൈകുന്നേരം 3 മണിക്ക് നാദാപുരം എംഎൽഎ ഇ കെ വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഗോത്ര കലകൾ ഉൾപ്പെടെ മനോഹരമായ നിരവധി മത്സരയിനങ്ങൾ വേദികളിൽ അരങ്ങേറുമെന്ന് ഭാരവാഹികൾ പറഞ്ഞു.

Nadapuram Sub-District Arts Festival

Next TV

Related Stories
നരിക്കാട്ടേരിയിൽ മൂന്ന് റോഡുകളുടെ നവീകരണത്തിന് തുടക്കമായി

Nov 11, 2025 09:34 AM

നരിക്കാട്ടേരിയിൽ മൂന്ന് റോഡുകളുടെ നവീകരണത്തിന് തുടക്കമായി

നരിക്കാട്ടേരിയിൽ പ്രധാന റോഡുകളുടെ നവീകരണം ആരംഭിച്ചു...

Read More >>
കൈപ്പാണി മുക്ക് നടേമ്മൽ പീടിക റോഡ് പ്രവൃത്തി ഉദ്‌ഘാടനം ചെയ്തു

Nov 9, 2025 09:22 PM

കൈപ്പാണി മുക്ക് നടേമ്മൽ പീടിക റോഡ് പ്രവൃത്തി ഉദ്‌ഘാടനം ചെയ്തു

റോഡ് പ്രവൃത്തി , ഉദ്‌ഘാടനം, കൈപ്പാണി മുക്ക് നടേമ്മൽ പീടിക...

Read More >>
കെഎസ്എസ്പിയും വളയം പഞ്ചായത്ത് കുടുംബ സംഗമം

Nov 9, 2025 08:42 PM

കെഎസ്എസ്പിയും വളയം പഞ്ചായത്ത് കുടുംബ സംഗമം

കുടുംബ സംഗമം , വളയം പഞ്ചായത്ത്,...

Read More >>
സേവന പാതയിൽ മൂന്ന് പതിറ്റാണ്ട്;  ജലീൽ മാസ്റ്റർക്ക് എൻസിസിയുടെ ആദരവ്

Nov 9, 2025 07:32 PM

സേവന പാതയിൽ മൂന്ന് പതിറ്റാണ്ട്; ജലീൽ മാസ്റ്റർക്ക് എൻസിസിയുടെ ആദരവ്

ജലീൽ മാസ്റ്റർ, സാമൂഹിക സേവനം , പേരോട് എം ഐ എം ഹയർ സെക്കന്ററി സ്കൂൾ...

Read More >>
News Roundup