നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡായ നരിക്കാട്ടേരിയിൽ മൂന്ന് പ്രധാന റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
വാർഡ് മെമ്പർ എ.കെ. സുബൈർ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് വി.വി. മുഹമ്മദലി ഉദ്ഘാടനം നിർവഹിച്ചു.വാർഷിക പദ്ധതിയുടെ ഭാഗമായി 13 ലക്ഷം രൂപ ചെലവിൽ സിറ്റിപാലം-തയ്യുള്ളതിൽ മുക്ക്-വരിക്കോളി റോഡ് പരിഷ്കരിക്കുകയാണ്.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കളത്തോടി താഴ–ചെറിയ തയ്യിൽ റോഡിലും ഇടവലത്ത് താഴ റോഡിലും കോൺക്രീറ്റ് വർക്ക് നടപ്പാക്കും. വാർഡ് കൺവീനർ ടി. ഷംസീർ, പി. ഇബാഹിം, വി. അമ്മത് ഹാജി, കെ.ടി.കെ. മുഹമ്മദ്, ജാഫർ നരിക്കാട്ടേരി, സി.വി. ഹമീദ്, പി. ബഷീർ, കെ.കെ. അഷ്‌റഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Nadapuram Grama Panchayat, Road Renovation, Nadapuram Development


























.jpeg)


.jpeg)





