നാദാപുരം: ( www.truevisionnews.com) സാമൂഹിക സേവന പാതയിൽ മൂന്ന് പതിറ്റാണ്ട് പിന്നിട്ട ജലീൽ മാസ്റ്റർക്ക് എൻസിസി യുടെ ആദരവ്.
പേരോട് എം ഐ എം ഹയർ സെക്കന്ററി സ്കൂളിൽ മുപ്പത് വർഷം എൻസിസി യൂണിറ്റിൻ്റ ചുമതല വഹിച്ച കെ അബ്ദുൽ ജലീൽ മാസ്റ്റർക്ക് എൻസിസി ആർമി, എയർവിംഗ് എന്നിവയുടെ നേതൃത്വത്തിൽ സ്നേഹാദരവ് നൽകി.
1995 ജൂൺ മാസത്തിലാണ് പേരോട് ഹൈസ്കൂൾ സ്ഥാപിതമായത്. അന്ന് മുതൽ പേരോട് സ്കൂളിൽ മാത്രകാപരമായ സാമൂഹ്യ പ്രവർത്തനങ്ങൾക്കും, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും നേതൃപരമായ പങ്കു വഹിച്ചു ജലീൽ മാസ്റ്റർ.
പൂർവ വിദ്യാർത്ഥികളുടെയും മാനേജ്‌മെന്റിന്റെയും സഹകരണത്തോടെ ഈ വർഷം സ്കൂളിന് ഒരു ലൈബ്രറി കൂടി സമ്മാനിച്ചാണ് ജലീൽ മാസ്റ്റർ പടിയിറങ്ങുന്നത്.



നാദാപുരം മേഖലയിൽ ധാരാളം ശിഷ്യ ഗണങ്ങളുള്ള ജലീൽ മാസ്റ്റർ 2026 ഏപ്രിൽ മാസത്തിലാണ് വിരമിക്കുന്നത്. നാദാപുരത്തിന്റെ വിദ്യാഭ്യാസ വളർച്ചയിൽ സേവനം നൽകിയ ജലീൽ മാസ്റ്റർക്കു ഷാഫി പറമ്പിൽ എം.പി മെമെന്റോ നൽകി ആദരിച്ചു. പേരാമ്പ്ര വെള്ളിയൂർ സ്വദേശിയായ ജലീൽ സാമൂഹ്യ പ്രവർത്തകൻ അന്തരിച്ച കെ എസ് മൗലവിയുടെ മകനാണ്.
മാനേജർ പിബി കുഞ്ഞമ്മദ് ഹാജി അധ്യക്ഷനായ ചടങ്ങിൽ മുഹമ്മദ് ബംഗ്ലാത്ത് പ്രിൻസിപ്പൽ രഞ്ജിത്ത്, അബ്ബാസ് ടി.കെ, എൻസിസി ഫസ്റ്റ് ഓഫിസർ അബ്ദുൽ ഹമീദ്, അഷ്‌റഫ് കിഴക്കയിൽ,പിടിഎ പ്രസിഡണ്ട് മുഹമ്മദ് പുറമേരി, മുഹമ്മദ് പികെ എടച്ചേരി, റെയ്‌സ മുഹമ്മദ് എം എം, എന്നിവർ പ്രസംഗിച്ചു.
Jaleel Master, Social Service, Perode MIM Higher Secondary School




































.jpg)






