അരൂർ: (nadapuram.truevisionnews.com) പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നാലാം തവണയും ജനവിധി തേടാൻ ഒരുങ്ങി യു.ഡി.എഫ്. പ്രതിനിധി പി. ശ്രീലത. ഇത്തവണ പുറമേരി പഞ്ചായത്തിലെ ഒമ്പതാം വാർഡിലാണ് ശ്രീലത മത്സരിക്കുന്നത്.
നീണ്ട രാഷ്ട്രീയ പാരമ്പര്യമുള്ള ശ്രീലത, ആദ്യ തവണ കല്ലുമ്പുറം വാർഡിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്നുള്ള കഴിഞ്ഞ രണ്ട് തവണയും ഏഴാം വാർഡിൽ നിന്നായിരുന്നു വിജയം. എൽ.ഡി.എഫിന് മുൻതൂക്കമുണ്ടായിരുന്ന ഏഴാം വാർഡ് പിടിച്ചെടുത്ത ശ്രീലതയുടെ പ്രകടനം കണക്കിലെടുത്താണ് ഇത്തവണയും മത്സരിക്കാൻ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത്.
മഹിളാ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി സെക്രട്ടരിയാണ് ഇവർ. ഇത്തവണ വാർഡിൻ്റെ നമ്പർ 9 ആയി. മാത്രമല്ല കൂട്ടുച്ചേർക്കലുണ്ടായി. നിരവധി വീടുകൾ സമീപ വാർഡിൽ നിന്ന് കുട്ടിച്ചേർത്താണ് 9-ാം വാർഡുണ്ടാക്കിയത്. ഇത്തവണയും വിജയം ഉറപ്പെന്നാണ് യു.ഡി.എഫ് നേതാക്കൾ പറയുന്നത്. കന്നിക്കാരിയായ ഡി.വൈ.എഫ്.ഐ പ്രവർത്തക അൽക്ക അജിത്തിനെയാണ് എൽ.ഡി.എഫ് രംഗത്തിറക്കിയത്
P. Srilatha, UDF leader, seeks election in ward 9 for fourth term













































