പാറക്കടവ്:(nadapuram.truevisionnews.com) മുടവന്തേരി ജഠയ്യത്തുൽ ഖിദ്മത്തുൽ ഇസ്ലാം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉയർന്നു വരുന്ന നിധിഷ്ഠിത ദഅവാ കോളേജിന്റെ നിർമ്മാണത്തിന് തുടക്കമായി. പാണക്കാട് സയ്യിദ് ഷഹീറലി ശിഹാബ് തങ്ങൾ നിർവഹിച്ച തറക്കല്ലിടൽ ചടങ്ങോടെ പ്രവർത്തനക്രമത്തിന് ഔപചാരിക തുടക്കം കുറിച്ചു.
തുടർന്നു ബദരിയ്യ ഹിഫ്ളുൽ ഖുർആൻ സ്റ്റഡി സെന്ററിലെ വിദ്യാർത്ഥികളെ ആദരിക്കുന്ന അനുമോദന സമ്മേളനം നടന്നു. കമ്മിറ്റി പ്രസിഡണ്ട് മമ്മു ഹാജി അധ്യക്ഷനായിരുന്നു.
വിസി കെ തങ്ങൾ മുടവന്തേരി, ആഷിഖ് ദാരിമി ആലപ്പുഴ, അബ്‌ദുൽ അസീസ് നിസാമി എണവള്ളൂർ, മഹല്ല് പ്രസിഡണ്ട് അബൂബക്കർ ഹാജി വലിയപറമ്പത്ത്, സയ്യിദ് ഷറഫുദ്ദീൻ ജിഫ്രി, ഹാഫിള് മുഹമ്മദലി ദാരിമി, അബ്‌ദുൽ അസീസ് ദാരിമി, ഇബ്രാഹിം ദാരിമി, റഹീം സഖാഫി, നൗഫൽ ഫൈസി, അബ്ദുൽ ഗഫൂർ അസ്‌ഹരി മുടവന്തേരി, മൂസ മാസ്റ്റർ എ. പി. കെ, ഹാഫിസ് മുഹമ്മദ് സിയാം ചെറുവാഞ്ചേരി, അസീസ് മുടവന്തേരി എന്നിവർ പങ്കെടുത്തു.
സ്വാഗതസംഘ ചെയർമാൻ അഹ്മദ് ഹാജി പി. കെ സ്വാഗതം നിർവ്വഹിച്ചു. കൺവീനർ സലാം പുത്തൻ കൊയ്ലോത്ത് നന്ദി രേഖപ്പെടുത്തി.
Mudavantheri, Daawa College













































