നാദാപുരം :(https://nadapuram.truevisionnews.com/) ഉപയോഗശൂന്യമായ മരുന്നുകൾ തിരിച്ചെടുത്ത് അവ ശാസ്ത്രീയമായി നശിപ്പിക്കാനുള്ള പദ്ധതി തദ്ദേശ സ്ഥാപനങ്ങളിലൂടെ ശക്തമായി നടപ്പിലാക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ ) കുറ്റ്യാടി - നാദാപുരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
ഉപയോഗശൂന്യമായ മരുന്നുകൾ മണ്ണിൽ അലക്ഷ്യമായി വലിച്ചെറിയുന്നത് മരുന്നുകളുടെ സാന്നിധ്യം മണ്ണിൽ നിലനിലനിൽക്കുകയും അത് ഭക്ഷ്യ ശൃംഖലയുടെ ഭാഗമായി ഇത് മനുഷ്യരിലേക്ക് എത്താനും ഇടയാവുന്നതുമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.ഇ.കെ.വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി. മുഹമ്മദലി മുഖ്യാതിഥി ആയി. എരിയാ പ്രസിഡൻ്റ് സി.സ്മിനു അദ്ധ്യക്ഷയായി.
കെപിപിഎ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജയൻ കോറോത്ത്, ജില്ലാ ട്രഷറർ സുനിൽകുമാർ. കെ.എം, കരുണാകരൻ കുറ്റ്യാടി, നജീർ.എം.ടി, ശ്രീനില.എൻ.എസ്,ഷജിത. സി.കെ എന്നിവർ സംസാരിച്ചു.ഏരിയാ സെക്രട്ടറി എം.ഷജിൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സുജിത് കുമാർ.പി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
ഭാരവാഹികൾ :സരിത.പി.ജി (പ്രസിഡൻ്റ്) ഹഫ്സത്ത്.സി.കെ,രമ്യ.എം.സി (വൈസ്:പ്രസിഡൻ്റ്), പ്രിജേഷ് പ്രഭാകരൻ (സെക്രട്ടറി), ഷിധിൻ.സി, ഷജിത.സി.കെ (ജോ. സെക്രട്ടറി) പ്രിയങ്ക.എ.എൽ (ട്രഷറർ)
Unused medicines Kerala Private Pharmacists Association












































