പുറമേരിയിൽ സാരഥികളായി: 'യു.ഡി.എഫിന് വോട്ട് ചെയ്താൽ നിരാശപ്പെടേണ്ടി വരില്ല' - ഷാഫി പറമ്പിൽ എം.പി

പുറമേരിയിൽ സാരഥികളായി: 'യു.ഡി.എഫിന് വോട്ട് ചെയ്താൽ നിരാശപ്പെടേണ്ടി വരില്ല' - ഷാഫി പറമ്പിൽ എം.പി
Nov 15, 2025 10:56 PM | By Susmitha Surendran

പുറമേരി: (https://nadapuram.truevisionnews.com/) വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പുറമേരി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലേക്കുമുള്ള യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

യു.ഡി.എഫിന് വോട്ട് ചെയ്താൽ വോട്ടർമാർക്ക് നിരാശപ്പെടേണ്ടി വരില്ലെന്നും, നാടിന്റെ വികസനത്തിന് യുവത്വത്തിന്റെ കരുത്തുമായാണ് യു.ഡി.എഫ് എത്തുന്നതെന്നും സ്ഥാനാർത്ഥി പ്രഖ്യാപനം നിർവ്വഹിച്ചുകൊണ്ട് ഷാഫി പറമ്പിൽ എം.പി പറഞ്ഞു.

ഇത്തവണത്തെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ യുവാക്കൾക്ക് വലിയ പ്രാധാന്യമാണ് നൽകിയിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ഥാനാർത്ഥികളിൽ ഭൂരിഭാഗവും യുവാക്കളാണ്. ഇത് നാടിന് പുതിയ ഊർജ്ജവും ദിശാബോധവും നൽകും. യുവജനങ്ങളുടെ ആശയങ്ങളും പരിചയസമ്പന്നരുടെ അനുഭവപരിചയവും ഒത്തുചേരുമ്പോൾ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും ഷാഫി പറമ്പിൽ പറഞ്ഞു.

പഞ്ചായത്തിന്റെ സമഗ്ര വികസനമാണ് യു.ഡി.എഫ് മുന്നോട്ടുവെക്കുന്ന പ്രധാന വാഗ്ദാനം. സുതാര്യവും അഴിമതിരഹിതവുമായ ഒരു ഭരണസംവിധാനം ഉറപ്പാക്കും. വോട്ടർമാർ അർപ്പിക്കുന്ന വിശ്വാസം കാത്തുസൂക്ഷിക്കുന്ന പ്രതിനിധികളായിരിക്കും യു.ഡി.എഫ് സ്ഥാനാർത്ഥികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥാനാർത്ഥി പ്രഖ്യാപന ചടങ്ങിൽ ചെയർമാൻ കെ.മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടരി പാറക്കൽ അബ്ദുള്ള, കോഴിക്കോട് ജില്ലാ പഞ്ചായത്ത് നാദാപുരം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. നവാസ്, പുന്നക്കൽ അഹമ്മദ് , വി.എം ചന്ദ്രൻ, കെ.ടി അബ്‌ദുറഹിമാൻ, പ്രമോദ് കക്കട്ടിൽ, വി.പി കുഞ്ഞമ്മദ് മാസ്റ്റർ, തൊടുവയിൽ കുഞ്ഞികണ്ണൻ, കെ. സജീവൻ, കളത്തിൽ ബാബു, എം.കെ. ഭാസ്‌കരൻ, പി.അജിത്ത്, ഏ.പി മുനീർ മാസ്റ്റർ, സി.കെ. പോക്കർ മാസ്റ്റർ, പ്രഫ: ഇ.കെ. അഹമദ്, കപ്ളിക്കണ്ടി മജീദ് തുടങ്ങിയ യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

പുറമേരി പഞ്ചായത്ത് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾ

വാർഡ് -1 ബീനാ കല്ലിൽ,

വാർഡ് -2 പി ഭാസ്കരൻ,

വാർഡ് -3 മഠത്തിൽ ഷംസു ,

വാർഡ് -4പി അജയൻ,

വാർഡ് 5 ലിബിഷ പനമ്പറ,

വാർഡ് 6 രജീഷ് ഇ ടി കെ ,

വാർഡ്-7 അലിമത്ത് എൻ കെ,

വാർഡ്-8 പി എം നാണു,

വാർഡ് -9 പി ശ്രീലത,

വാർഡ് -10 ഷക്കീല ഗഫൂർ,

വാർഡ് -11 ചെത്തിൽ കുമാരൻ,

വാർഡ് -12 ഫൗസിയ കുഞ്ഞമ്മദ്,

വാർഡ് -13 ജൽഷി എൻ കെ ,

വാർഡ് -14 കെ കെ റിയാസ് മാസ്റ്റർ,

വാർഡ് -15 കെ എം സമീർ മാസ്റ്റർ,

വാർഡ് -16 ഷാഹിന പി പി എം ,

വാർഡ് -17 സബീദ കേളോത്ത്,

വാർഡ് -18 ഷിജി എം വി

വാർഡ് 19 പി.സി.കുഞ്ഞിക്കണ്ണൻ

Local Self Government Elections, UDF candidates announced for Athurugiriya Grama Panchayat

Next TV

Related Stories
മുടവന്തേരിയിൽ മത വിജ്ഞാന വേദിക്ക് നാളെ  തുടക്കം

Nov 15, 2025 08:29 PM

മുടവന്തേരിയിൽ മത വിജ്ഞാന വേദിക്ക് നാളെ തുടക്കം

ഖുർആൻ മനപഠനവും വിദ്യാർത്ഥികൾക്കുള്ള അനുമോദനവും...

Read More >>
വികസന പദ്ധതികൾ എൽ ഡി എഫ് ന് വിജയം സമ്മാനിക്കും - പി എം ജോസഫ്

Nov 15, 2025 07:33 PM

വികസന പദ്ധതികൾ എൽ ഡി എഫ് ന് വിജയം സമ്മാനിക്കും - പി എം ജോസഫ്

തദ്ദേശ തെരഞ്ഞെടുപ്പ്, എൽഡിഎഫ്,വൻ വിജയം ...

Read More >>
ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിക്ക് വാണിമേലിൽ സ്വീകരണം നൽകി

Nov 15, 2025 11:11 AM

ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിക്ക് വാണിമേലിൽ സ്വീകരണം നൽകി

ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി, നാദാപുരം ഡിവിഷൻ, യു.ഡി.എഫ്...

Read More >>
Top Stories