നാദാപുരം :(https://nadapuram.truevisionnews.com/) റബ്ബർ ടാപ്പിംഗിന് പോകുന്നതിനിടെ കാട്ടുപന്നി മോട്ടോർ ബൈക്കിലിടിച്ച് വിലങ്ങാട് സ്വദേശിക്ക് പരിക്ക്. വിലങ്ങാട്, വാളൂക്ക് മഴുവഞ്ചേരി ഫ്രാൻസീസിനാണ് പരിക്കേറ്റത്. ബൈക്ക് മറിഞ്ഞ് ബോധരഹിതനായി റോഡിൽ കിടന്ന ഫ്രാൻസീസിനെ ഓട്ടോക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്.
ഇന്നു പുലർച്ചെ ആവോലത്തേക്ക് ടാപ്പിംഗിനായി പോകുമ്പോൾ നാദാപുരത്ത് വെച്ചാണ് കാട്ടുപന്നി ബൈക്കിന് നേരെ ചാടിയത്. അപകടത്തിൽ പഴ്സിലുണ്ടായിരുന്ന പണവും കാണാതായിട്ടുണ്ട്.
Injured after being hit by a wild boar on a bike











































