നാദാപുരം: (nadapuram.truevisionnews.com) മനുഷ്യരോടൊപ്പം എന്ന പ്രമേയത്തിൽ നടക്കുന്ന കേരള മുസ്ലിം ജമാഅത്ത് കേരള യാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി 2025നവംബർ16 എസ് എസ് എഫ് നാദാപുരംഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മൈൽ കേരള ഫ്യൂച്ചർഅസംബ്ലി വാണിമേൽ TSM ൽ വെച്ച് സമാപിച്ചു
കേരള മുസ്ലിം ജമാഅത്ത് അസംബ്ലി നാദാപുരം ഡിവിഷൻ പ്രസിഡണ്ട് അസ്ലം സുറൈജിപുതുക്കത്തിൻ്റെ അധ്യക്ഷതയിൽകേരള മുസ്ലിം ജമാഅത്ത് നാദാപുരം സോൺ ജനറൽ സെക്രട്ടറി ഇസ്മായിൽ സഖാഫി ഉദ്ഘാടനം നിർവഹിച്ചു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ഹുസൈൻ മാസ്റ്റർ കുന്നത്ത് പതാക ഉയർത്തി കേരള മുസ്ലിം ജമാഅത്ത് വാണിമേൽ സർക്കിൾ ജനറൽ സെക്രട്ടറി നാസർ മാസ്റ്റർ വാണിമേൽ യൂണിറ്റ് നേതൃത്വം യൂസുഫ് തയുള്ളതിൽ ,എസ് എസ് എഫ് കോഴിക്കോട് നോർത്ത് ജില്ല എക്സിക്യൂട്ടീവ് അംഗംറഈസ് ഹാദി ചേലമുക്ക്ഇടപ്പള്ളി മൊയ്തു ഹാജി മുബശ്ശിർ വാണിമേൽ, ഫായിസ് പാറക്കടവ്, സ്വാലിഹ്സഖാഫി കുനിങ്ങാട്, തുടങ്ങിയവർ സംബന്ധിച്ചു.
അസംബ്ലിയുടെ ഭാഗമായി 7 സെക്ടറുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സ്‌മാർട്ട് കോർ അംഗങ്ങൾക്കുള്ള ഏകദിന ക്യാമ്പ് മനോഹരമായി ക്യാമ്പിൽ മുഹമ്മദ്ഫാളിലി ചേലമുക്ക്,യാസീൻ ഫവാസ് മുബശ്ശിർ സുറൈ ജി കൈപ്പുറം എന്നിവർ വ്യത്യസ്ത സെഷനുകളിൽ സംവദിച്ചു.
അസംബ്ലിയുടെ സമാപനത്തോടെ വാണിമേൽ വയലിൽ പീടിക അങ്ങാടി യിൽ നടന്നവർണ്ണാഭമായ റാലി ശ്രദ്ധേയമായി. സാഹിത്യോത്സവ് പ്രതിഭ സൈനുൽ ആബിദ് ചെറുമോത്തിൻ്റെ സ്നേഹ സന്ദേശവും പരിപാടിയുടെ മനോഹാരിതയെ വിളിച്ചറിയിക്കുന്നതായിരുന്നു. ഡിവിഷൻസെക്രട്ടറിഇയാസ് സു റൈ ജി മുടവന്തേരി സ്വാഗതവും ഹാഫിസ് ശാഫി സഖാഫി നന്ദിയും പറഞ്ഞു.
Smile Kerala Future Assembly concludes













































