നാദാപുരം : ( nadapuram.truevisionnews.com ) നാദാപുരത്ത് മുസ്ലിംലീഗ് ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. നാദാപുരം ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാർഡ് ഒഴികെയുള്ള എല്ലാ വാർഡിലേക്കുമുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.
മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി ഇത്തവണയും ജനവിധി തേടാൻ മത്സരരംഗത്തിറങ്ങി. നാദാപുരം പഞ്ചായത്തിലെ രണ്ടാം വാർഡിൽ ജുമൈല മഹ്റൂഫ് , മൂന്നാം വാർഡിൽ സി വി ഇബ്രാഹിം , ഒമ്പതാം വാർഡിൽ ആയിഷ ഗഫൂർ സി ആർ , പന്ത്രണ്ടാം വാർഡിൽ കെ കെ റംല ടീച്ചർ, പതിനെട്ടാം വാർഡിൽ സുമയ്യ കരിങ്ങാണീന്റവിട , പത്തൊമ്പതാം വാർഡിൽ പി പി വാസു, ഇരുപതിൽ വി അബ്ദുൽ ജലീൽ , ഇരുപത്തിഒന്നാം വാർഡിൽ അഡ്വ: ആയിശ സയ്യിദ് , ഇരുപത്തിരണ്ടാം വാർഡിൽ പി മുനീർ മാസ്റ്റർ, ഇരുപത്തി മൂന്നാം വാർഡിൽ സഫീറ മൂന്നാം കുനി , ഇരുപത്തിമൂന്നാം വാർഡിൽ കാണേക്കൽ അബ്ബാസ് എന്നിവരാണ് ഇത്തവണ മത്സരിക്കുന്നത്.
പതിനേഴാം വാർഡിൽ സ്ഥാനാർഥി കാര്യത്തിൽ നിലവിൽ തീരുമാനമായിട്ടില്ലെന്നും നേതാക്കൾ അറിയിച്ചു.
Muslim League Gram Panchayat candidates in Nadapuram






































