കുമ്മങ്കോട്: (nadapuram.truevisionnews.com) കുമ്മങ്കോട് മാനവ മൈത്രീ ജനകീയ ചന്തയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. കെ.പി. ശ്രീധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ടി.ടി. അശോകൻ സ്വാഗതം ആശംസിച്ചു. സ്വാഗത സംഘം രൂപീകരണത്തിന് ശേഷം സനീഷ് സി.പി. നന്ദി പ്രകാശിപ്പിച്ചു.
കെ.വി. ഗോപാലനെ ചെയർമാനായും അഡ്വ. കെ.എം. രഘുനാഥിനെ ജനറൽ കൺവീനറായും തിരഞ്ഞെടുത്തു. പി.കെ. ദാമു മാസ്റ്റർ, കെ.സി. കണ്ണൻ എന്നിവർ വൈസ് ചെയർമാൻമാരാകും. സി.ആർ. ഗഫൂർ, കെ.കെ. രമേശ് ബാബു എന്നിവരെ ജോയിൻ്റ് കൺവീനർമാരായും ആർ.കെ. പ്രകാശനെ വളണ്ടിയർ ക്യാപ്റ്റനായും യോഗം തിരഞ്ഞെടുത്തു.
ടി. ലീന (മെമ്പർ 13), രോഷ്ന മനോജ് (മെമ്പർ 14), സുമയ്യ പാട്ടത്തിൽ (മെമ്പർ 17) എന്നിവരാണ് രക്ഷാധികാരി സമിതിയിലെ അംഗങ്ങൾ.
വി.വി. റിനീഷ്, എ.കെ. ഹരിദാസൻ, പ്രേമൻ കുനിയിൽ, ടി. സതീശൻ, ആർ.കെ. പ്രവീൺ, കെ.ടി.കെ. ബാലകൃഷ്ണൻ, പി.കെ. പ്രദീപൻ, റഹ്മത്തുള്ള സി, നിസാർ മാസ്റ്റർ ഒ, പ്രദീപൻ മഞ്ചാം പാറ, നാരായണൻ കുഴിക്കാട്ട്, കെ.കെ. ശോഭ, ജയേഷ് കണ്ണോത്ത്, എം. ബാബു, സുനിൽ കണ്ണോത്ത്, എസ്.എം. അഷറഫ്, ബിനീഷ് എം.കെ, കുമാരൻ കാഞ്ഞിരമുള്ളതിൽ, സി.പി. മഹീന്ദ്രൻ, തയ്യിൽ പ്രസന്നൻ, ഷാജി പുതിയോട്ടിൽ, രാജൻ വെള്ളാരി, കെ.വി. അശോകൻ, കെ.സി. ലിനീഷ് (കൂർക്കച്ചാൽ), ചാലിൽ സിനൂപ്, കെ.കെ. അനിൽ എന്നിവരാണ് സ്വാഗത സംഘത്തിലെ മറ്റ് അംഗങ്ങൾ.
Welcome team formed for Kummangod, Manava Maithri Janakiya Chanda













































