നാദാപുരം: (nadapuram.truevisionnews.com) അരൂർ ടൗണിൽ പൊലീസ് സിഗ്നൽ അവഗണിച്ച് ഇരുചക്രവാഹനം ഓടിച്ച യുവാവിനെതിരെ നാദാപുരം പൊലീസ് കേസെടുത്തു. പുറമേരി സ്വദേശി ചീരുപറമ്പത്ത് ശബിൻ സുരേഷ് (24 )നെതിരെയാണ് കേസെടുത്തത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം .
അരൂർ ടൗണിൽ പൊലീസ് വാഹന പരിശോധന നടത്തി വരുന്നതിനിടെ, അരൂർ ഭാഗത്ത് നിന്നും വന്ന യുവാവ് കക്കട്ട് ഭാഗത്തേക്ക് അശ്രദ്ധമായി ഹെൽമറ്റ് ധരിക്കാതെ പോകുകയായിരുന്നു .
എസ്‌ഐ ശരത്.കെ സിഗ്നൽ നൽകി വാഹനം നിർത്താൻ നിർദ്ദേശിച്ചെങ്കിലും യുവാവ് ബൈക്കുമായി കടന്നുകളയുകയായിരുന്നു. പ്രതിക്കെതിരെ ക്രൈം നമ്പർ 37 1090/2025 പ്രകാരം കേസെടുത്തു.


Nadapuram Police, PURAMERI native









































