വളയം: (nadapuram.truevisionnews.com) പാറക്കടവ് ടൗണിൽ ലഹരിക്കടിമയായ യുവാവിന്റെ പരാക്രമണം. വെസ്റ്റ് ബംഗാൾ സ്വദേശിയായ മൊസ്തകിം എസ്.കെയാണ് പൊതുജനങ്ങൾക്ക് ശല്യം സൃഷ്ടിക്കുന്ന തരത്തിൽ പെരുമാറിയത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വളയം പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് അസാധാരണമായി പെരുമാറുന്ന യുവാവിനെ കണ്ടത്. തുടർന്ന് ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നൽകി വിട്ടയക്കുകയായിരുന്നു .
വളയം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ പ്രദീപൻ എൻ, എഎസ്ഐ അജിൽ പ്രകാശ്, എസ്‌സിപി നിഷാന്ത് എന്നിവരാണ് പട്രോളിംഗ് സംഘത്തിൽ ഉണ്ടായിരുന്നത് . യുവാവിനെതിരെ ആക്ട് 118(എ) പ്രകാരം കേസ് (ക്രൈം നമ്പർ 830/25) എന്നീ വകുപ്പുകൾ ചേർത്ത് വളയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു .
Parakkadavu, a native of West Bengal, is a drug addict.










































