ഇരിങ്ങണ്ണൂർ: മഹിളാ ജനത നേതാവും ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായിരുന്ന കെ പത്മാവതിയുടെ ഇരുപതാമത് ചരമവാർഷികം ആർജെഡി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങണ്ണൂരിൽ ആചരിച്ചു.
ആർ.ജെ.ഡി ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.ആർ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഗംഗാധരൻ പാച്ചാക്കര അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗം പി എം നാണു, നാദാപുരം മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് , ആർ.വൈ.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ.രജീഷ്,ടി പ്രകാശൻ ,കെ. നാരായണൻ,വള്ളിൽ പവിത്രൻ , മനക്കൽ വേണുഗോപാലൻ എന്നിവർ സംസാരിച്ചു കാലത്ത് ശവകുടീരത്തിൽ പുഷ്പാർച്ചനയും ആർ.ജെ.ഡി പ്രവർത്തകർ നടത്തി. പടം: കെ പത്മാവതി അനുസ്മരണം ഇരിങ്ങണ്ണൂരിൽ ആർ.ജെ.ഡി. ദേശീയ സമിതിയംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
K Padmavati, 20th death anniversary, RJD










































