Nov 23, 2025 12:25 PM

നാദാപുരം : ( nadapuram.truevisionnews.com) തദ്ദേശ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുയോഗങ്ങളും ജാഥകളും സംഘടിപ്പിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്‌കർശിച്ചിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കലക്‌ടർ അറിയിച്ചു.

ക്രമസമാധാനം ഉറപ്പാക്കുന്നതിനും ഗതാഗതം തടസപ്പെടാതിരിക്കാനും പാർട്ടികളും സ്ഥാനാർഥികളും പൊതുയോഗം നടത്തുന്നത് മുമ്പ് പോലീസിനെ അറിയിക്കണം. യോഗങ്ങൾ മറ്റു കക്ഷികളുടെ പരിപാടികൾക്ക് തടസം സൃഷ്ടിക്കാത്ത രീതിയിൽ നടത്തണം.

ഒരു പാർട്ടി മറ്റൊരു പാർട്ടി സംഘടിപ്പിക്കുന്ന യോഗങ്ങളിൽ പ്രശ്ന‌ങ്ങൾ സൃഷ്ടിക്കരുത്. B പാർട്ടി സംഘടിപ്പിക്കുന്ന പൊതുയോഗസ്ഥലത്ത് മറ്റു കക്ഷികൾ ജാഥ നടത്താൻ പാടില്ല. ഒരു സ്ഥാനാർഥിയുടെ ചുവർ പരസ്യങ്ങൾ മറ്റ് കക്ഷികളുടെ പ്രവർത്തകർ നശിപ്പിക്കുന്നതും നീക്കം ചെയ്യുന്നതും കുറ്റകരമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനം ഉപയോഗിക്കരുത്.

യോഗം നടത്തുന്ന സ്ഥലത്ത് നിയന്ത്രണ ഉത്തരവുകളോ നിരോധനാജ്ഞകളോ നിലവിലില്ലെന്ന് സ്ഥാനാർഥികൾ ഉറപ്പാക്കണം. ഇത്തരം ഉത്തരവുകൾ നിലവിലുണ്ടെങ്കിൽ അവ കർശനമായി പാലിക്കണമെന്നും ഒഴിവാക്കേണ്ട പക്ഷം മുൻകൂർ അനുമതി വാങ്ങണം.

യോഗങ്ങളിൽ സംഘർഷമുണ്ടാക്കിയാൽ മൂന്നു മാസം തടവോ 1000 രൂപ വരെ പിഴയോ ലഭിക്കാം. ഉച്ചഭാഷിണികൾ ശബ്ദ മലിനീകരണ നിയമം 2000 പ്രകാരമുള്ള ഡെസിബൽ പരിധിക്കുള്ളിൽ മാത്രമേ പ്രവർത്തിക്കാവൂ.

സർക്കാർസ്ഥാപനങ്ങളുടെ ഹാളുകൾ യോഗങ്ങൾക്ക് ഉപയോഗിക്കുന്നുവെങ്കിൽ എല്ലാ പാർട്ടികൾക്കും തുല്യാവകാശം നൽകണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങൾ രാഷ്ട്രീയയോഗങ്ങൾക്ക് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

ജാഥ സംഘടിപ്പിക്കുമ്പോൾ ജാഥ ആരംഭം, അവസാനം, റൂട്ട് എന്നിവയെല്ലാം മുൻകൂട്ടി നിശ്ചയിച്ച് പോലീസിനെ അറിയിക്കണം. ഗതാഗത തടസമുണ്ടാകാതെ ക്രമീകരിക്കണം. ആവശ്യമായ ക്രമീകരണം നടത്താനായി സംഘാടകർ ലോക്കൽ പോലീസ് അധികാരികളെ മുൻകൂട്ടി അറിയിക്കേണ്ടതാണ്.

Model Code of Conduct, Election Commission's directive

Next TV

Top Stories










News Roundup